Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യാഭ്യാസത്തിലൂടെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാനാവണം: ഗവര്‍ണര്‍

Janmabhumi Online by Janmabhumi Online
Aug 19, 2013, 09:01 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളിലും യുവതലമുറയിലും പകര്‍ന്നു നല്‍കുകയാണ്‌ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന്‌ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരസേനാനി കെ മാധവന്‍, പത്മഭൂഷണ്‍ കെ പി പി നമ്പ്യാര്‍, പത്മശ്രീ കെ രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക്‌ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഡി ലിറ്റ്‌ ബിരുദം നല്‍കി ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാഹചര്യം മനസ്സിലാക്കി ആവശ്യമായ ഫാക്കല്‍റ്റികളും കോഴ്സുകളും രൂപീകരിക്കണം. അതോടൊപ്പം വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാദ്ധ്യതയും പ്രധാനമാണ്‌. ബോധന നിലവാരവും ഭരണപരമായ കാര്യങ്ങളും സമന്വയിപ്പിച്ചാലേ യൂണിവേഴ്സിറ്റികള്‍ക്ക്‌ വികസിക്കാനാകൂ. അതോടൊപ്പം പഴയ തലമുറയില്‍പ്പെട്ട വിവിധ രംഗങ്ങളിലെ പ്രഗത്ഭരെ മാതൃകാ പുരുഷന്മാരായി കണ്ട്‌ അവര്‍ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും സാമൂഹ്യബോധവും സ്വാംശീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറക്കും കഴിയണം. ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരിക്കെ തന്നെ ഗാന്ധിയന്‍ ദര്‍ശനവും ജീവിത മൂല്യങ്ങളും സമന്വയിപ്പിച്ച്‌ മാതൃകയായ ജീവിതമാണ്‌ കെ മാധവന്റേത്‌. കേരളത്തിന്റെയും രാജ്യത്തിന്റെയും ശാസ്ത്ര – സാങ്കേതിക വളര്‍ച്ചയില്‍ കെ പി പി നമ്പ്യാര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്‌. പതിറ്റാണ്ടുകള്‍ക്കുശേഷവും സംഗീത പ്രേമികളുടെ മനസ്സിനെ ആകര്‍ഷിക്കുന്നുവെന്നത്‌ കെ രാഘവന്‍ മാസ്റ്ററുടെ സംഗീതത്തിന്റെ മാസ്മരിക ശക്തിയാണ്‌ കാണിക്കുന്നത്‌. ഇവര്‍ക്ക്‌ ഡി ലിറ്റ്‌ സമ്മാനിക്കുന്നതിലൂടെ കണ്ണൂര്‍ സര്‍വ്വകലാശാല സ്വയം ആദരിക്കപ്പെടുകയാണെന്ന്‌ ഗവര്‍ണര്‍ പറഞ്ഞു.

കെ.മാധവന്‍, കെ രാഘവന്‍ മാസ്റ്റര്‍, കെ പി പി നമ്പ്യാര്‍ക്കുവേണ്ടി ഭാര്യ ഉമാദേവി നമ്പ്യാര്‍ എന്നിവര്‍ ഗവര്‍ണറില്‍ നിന്ന്‌ ഡി ലിറ്റ്‌ ബിരുദം സ്വീകരിച്ചു.സമൂഹ മനസ്സില്‍ ജ്ഞാനത്തിന്റെ പ്രഭ പ്രസരിപ്പിക്കുന്നതിന്‌ പകരം വിഭാഗീയതകളുടെയും സങ്കുചിത താല്‍പര്യങ്ങളുടെയും ഇടമായി സര്‍വ്വകലാശാലകള്‍ മാറുന്നത്‌ അക്ഷന്തവ്യമാണെന്ന്‌ ബിരുദം സ്വീകരിച്ച്‌ നടത്തിയ പ്രസംഗത്തില്‍ കെ മാധവന്‍ പറഞ്ഞു. ഡി ലിറ്റ്‌ സമ്മാനിക്കുക വഴി സര്‍വ്വകലാശാല ഒരു വ്യക്തിയെയല്ല, കാലത്തെയാണ്‌ അംഗീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലളിതവും സുന്ദരവുമായ വരികളിലൂടെ ഒരു കാവ്യപ്രപഞ്ചം തന്നെ തീര്‍ത്ത പി ഭാസ്കരന്‍ മാസ്റ്ററാണ്‌ തന്റെ ഈണങ്ങളെ ഇമ്പമുളളതാക്കി മാറ്റിയതെന്ന്‌ കെ രാഘവന്‍ മാസ്റ്റര്‍ അനുസ്മരിച്ചു. ലാളിത്യവും ഭാവുകത്വവും പുലരുന്ന നല്ല ഗാനങ്ങള്‍ ഇനിയുമുണ്ടാകാന്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിക്കുമെന്ന്‌ പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ നല്‍കാന്‍ കഴിഞ്ഞ സംഭാവനകളില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന്‌ കെ പി പി നമ്പ്യാര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വൈസ്‌ ചാന്‍സലര്‍ ഡോ.എം കെ അബ്ദുള്‍ ഖാദര്‍ സ്വാഗതം ആശംസിച്ചു. പ്രൊ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്‌, രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത്‌ എന്നിവരും ബിരുദദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

Kerala

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

Thiruvananthapuram

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

Thiruvananthapuram

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

Kerala

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ തൂങ്ങിമരിച്ചനിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies