കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന വിനായകചതുര്‍ത്ഥി ഗണേശോല്‍സവത്തിന് സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കേരള ക്ഷേത്രസംരക്ഷണസമിതിയും ക്ഷേത്രോപദേശകസമിതിയും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമത്തോടെ രാവിലെ 5.30ന് പൂജകള്‍ക്ക് തുടക്കമാകും. ഗജപൂജ, ആനയൂട്ട്, ശനിദോഷനിവാരണയജ്ഞം, മാതൃസമ്മേളനം, സാംസ്കാരികസമ്മേളനം എന്നിവയാണ് പ്രധാനപരിപാടികള്‍. മഹാഗണപതിക്ഷേത്രത്തില്‍ നിന്ന് മോദകം വഴിപാടായി ലഭിക്കുന്നതും ഗണപതിയെ പുറത്തെഴുന്നള്ളിക്കുന്നതും ഈ ദിനത്തില്‍ മാത്രമാണ്. ഭക്തജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന യജ്ഞത്തിന് ആവശ്യമായ ഹോമദ്രവ്യങ്ങള്‍, നാളികേരം, ശര്‍ക്കര, തേന്‍, നെയ്യ്, എള്ള്, ഉണക്കലരി, പച്ചരി, പഞ്ചസാര, കല്‍ക്കണ്ടം, മുന്തിരി, കദളിപ്പഴം, അവല്, മലര്, മഞ്ഞള്‍പൊടി, നല്ലെണ്ണ, വെളിച്ചെണ്ണ, ചന്ദനത്തിരി, കര്‍പ്പൂരം, താമരപ്പൂവ് എന്നിവ ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കാം. ഇതിനായി ക്ഷേത്ര കോമ്പൗണ്ടില്‍ പ്രത്യേകം കൗണ്ടറും തുടങ്ങിയതായി ജനറല്‍ കണ്‍വീനര്‍ ആര്.ദിവാകരന്, പ്രസിഡന്റ് മനോജ് മഹേശ്വര് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: