എപ്പോഴും സന്തുഷ്ടരും പ്രസന്നരുമായിരിക്കുക. എപ്പോഴും നിങ്ങളുടെ ചുണ്ടുകളില്‍ പുഞ്ചിരി കളിയാടണം. ഒരു പരിതസ്ഥിതിയിലും ആവണക്കെണ്ണ കുടിച്ച മുഖഭാവം ഉണ്ടാകരുത്. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ സന്തോഷം എല്ലാവരുമായി പങ്കിടുക. സന്തുഷ്ടവും ആനന്ദകരവുമായ ജീവിതം നയിക്കുക. സന്തുഷ്ടരായിരിക്കുക, മറ്റുള്ളവരെയും സന്തോഷിപ്പിക്കുക. ഭാരതീയര്‍ ഈമാതിരി ശ്രേഷ്ഠഗുണങ്ങള്‍ കൊണ്ട് എപ്പോഴും സന്തുഷ്ടജീവിതം നയിച്ചിരുന്നു.
ഇപ്പോഴും അങ്ങനെയുള്ള ആളുകള്‍ക്ക് ക്ഷാമമില്ല. അവര്‍ വലിയ ധനികരല്ലായിരിക്കാം, പക്ഷേ അവര്‍ ഒരിക്കലും സങ്കുചിത മനഃസ്ഥിതിക്കാരല്ല.
– ശ്രീ സത്യസായിബാവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: