ഭയംകൊണ്ടോ കഴിവില്ലായ്മകൊണ്ടോ ഒരുവന് പ്രതികൂല സാഹചര്യങ്ങള്‍ക്ക് വഴങ്ങുന്നതല്ല പ്രതികരണം. അത് ഭീരുവിന്റെ, ദുര്‍ബ്ബലന്റെ അഹിംസാ പ്രസംഗംപോലെയാണ്. മറിച്ച് തനിക്ക് എതിര്‍ക്കാനും ജയിക്കാനും കീഴടക്കാനും എല്ലാ കഴിവുകളും ഉണ്ടായിരിക്കെ, നിഷ്കാമസ്നേഹംകൊണ്ടോ കേവലം ധര്മ്മബുദ്ധികൊണ്ടോ തന്റെ ശക്തിക്ക് കടിഞ്ഞാണിടുന്നതാണ് പ്രതികരണത്തില്‍ നമ്മള് കാണുന്നത്.
അഷ്ടൈശ്വര്യങ്ങള്ക്കധിപനായ ഈശ്വരന് മനുഷ്യവേഷം എടുക്കുമ്പോള്‍ മനുഷ്യോചിതമായ രീതിയില്‍ പ്രതികരിക്കുന്നതാണ് രാമനില്‍ നാം കാണുന്നത്. അതാണ് അതിന്റെ ഭംഗി. അതാണ് നമ്മുടെ മനസ്സിനെ ഉന്നമിപ്പിക്കുന്നത്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: