Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 33

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 08:01 pm IST
in Samskriti

വിശ്രമാനന്തരം വൈകുന്നേരം ചുറ്റിനടന്നവര്‍

വഹ്നിശാലകളും കണ്ടാര്‍ കാവും ദേവാലയങ്ങളും

വിദ്യാലയങ്ങളും ധാന്യഗോശാലകളുമങ്ങവര്‍

വീക്ഷിച്ചാര്‍ ഗുഹയും ഗൂഢാമായോരായുധശാലയും.

രാത്രിയേകാന്തത്തില്‍ മുനി പല ഗുഹ്യോപദേശവും

രാത്രിഞ്ചരബലത്തിന്റെ ശക്തിയും വിപുലത്വവും,

രണവൈദഗ്ധ്യവും തന്റെ രക്ഷാമാര്‍ഗ്ഗങ്ങളും സ്വയം

ശപഥംകൊണ്ടു സോല്‍കണ്ഠനായ രാമനോടോതിനാന്‍

അതുമല്ലങ്ങവര്‍ക്കായി രാമചിത്തം ഗ്രഹിച്ചുടന്‍

അടുത്ത വാസസ്ഥലവും നിര്‍ദ്ദേശിച്ചാന്‍ മഹാമുനി.

പിറ്റേന്നാള്‍ രാവിലെ യാത്രയൊരുങ്ങും രാമചന്ദ്രനെ

പിതൃതുല്യന്‍ മുനി കനിഞ്ഞരികത്തില്‍ വിളിച്ചിതു.

സമന്ത്രമാകും ബ്രഹ്മാസ്ത്രം സര്‍വപ്രാണിഭയങ്കരം

സമര്‍പ്പിച്ചിതു രോമാഞ്ചമേലും രാമന്റെ കൈകളില്‍.

പിന്നെത്തിളങ്ങുമസ്ത്രങ്ങള്‍ നിറയും രണ്ടു തുണിയും

തീക്ഷ്ണമാം രണ്ടസികളും കവചദ്വയവും മുനി

ഭ്രാതാക്കള്‍ രണ്ടുപേര്‍ക്കായുമേകി, സീതയ്‌ക്കുനല്‍കിനാന്‍

പട്ടുചേലകളും രത്നഭൂഷണങ്ങളുമന്‍പിനാല്‍

തുഷ്ടരായി ഭഗവാനോടും വന്ദ്യരാമന്യരോടുമേ

തൊഴുതാശിസ്സുവാങ്ങിക്കൊണ്ടവര്‍ മന്ദം നടന്നിതു.

“കൂടിത്തെക്കോട്ടുപോയ്‌ നിങ്ങള്‍ ഗോദാവരിമഹാനദി

വളഞ്ഞൊഴുകുമദ്ദേശം കാട്ടിപ്പോരിന്‍, വടുക്കളേ”

എന്നു ശിഷ്യരോടോതിപ്പോയാശ്രമം പൂകിനാന്‍ മുനി;

സഭാര്യാനുജനായ്‌ രാമന്‍ പുക്കാന്‍ പഞ്ചവടീവനം.

അകലെ പ്രസ്രവണമാം പര്‍വതം നീലമേദൂരം

വെള്ളിത്താളൊക്കമരുവി വാര്‍ന്നുകൊണ്ടുലസിച്ചിതു.

വിസ്തീര്‍ണ്ണമാം മണല്‍ത്തിട്ടയാര്‍ന്ന ഗോദാവരീജലം

പാവനം സ്ഫടികസ്വച്ഛം പ്രവഹിച്ചു സമീപമായ്‌.

വിശാലമാം സമതലം തത്തീരമതിമോഹനം

വിളങ്ങളിയങ്ങങ്ങു പൂത്ത തരുഗുല്‍മലതാദിയാല്‍.

നാനാപക്ഷികള്‍ പാടുന്ന നികുഞ്ജങ്ങളിടയ്‌ക്കിടെ

കാണായി മയിലാടുന്ന ശിലാതലമിടയ്‌ക്കിടെ.

(തുടരും…)

മഹാകവി കുമാരനാശാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.