വേദാന്തം സുഖവാദിയല്ല. ദുഃഖവാദിയുമല്ല. ലോകം സുഖമയമെന്നോ ദുഃഖമയമെന്നോ അത് പറയുന്നില്ല. ലോകം രണ്ടിന്റെയും കലര്‍പ്പായിത്തന്നെ ഇരിക്കും. നന്‍മയ്ക്കുള്ളതിനേക്കാള്‍ ഒട്ടും കുറയാത്ത വില തിന്‍മയ്ക്കുണ്ട്. തിന്മയ്ക്കുള്ളതിനേക്കാള് കൂടുതല്‍ വില നന്മയ്ക്കില്ല. അവ രണ്ടും പരസ്പരബദ്ധമായിരിക്കുന്നു. അതാണ് ലോകം.
അതറിഞ്ഞാല്‍ ക്ഷമയോടുകൂടി കര്‍മം ചെയ്യാം. എന്തിന് കര്‍മം ചെയ്യണം? ലോകസ്വഭാവം ഇതായിരിക്കെ നമുക്കെന്തുചെയ്യുവാനുണ്ട്? നമുക്ക് അജ്ഞേയവാദികളായിക്കൂടേ? ഈ വിഷമതയ്ക്ക് നിവാരണില്ല. മായയ്ക്കപ്പുറം കടക്കാന്‍ നിര്‍വ്വാഹമില്ല; അതിനാല്‍ ഉള്ളതുകൊണ്ട് തൃപ്തപ്പെട്ട്, ഉള്ള സുഖം അനുഭവിക്കുക എന്നാണ് അജ്ഞേയവാദികള് പറയുന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: