വടയമ്പാടി: വിദ്യ നേടുന്നത് മരണമില്ലാത്ത അവസ്ഥയിലേക്ക് എത്തുവാനാണ്. ഇതിനെയാണ് ഭാരതീയ ആത്മസാക്ഷാത്കാരം എന്നു വിളിച്ചത്. അമ്മയില്‍നിന്നും പകര്‍ന്നുകിട്ടിയ മാതൃഭാഷയിലൂടെയുള്ള ബോധനം വ്യക്തിയെ ഈ അവസ്ഥയിലേക്ക് നയിക്കുവാന്‍ സഹായിക്കുന്നുവെന്ന് അമൃതഭാരതീ വിദ്യാപീഠം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രൊഫസര്‍ ഗോപാലകൃഷ്ണ മൂര്‍ത്തി അഭിപ്രായപ്പെട്ടു.
കാര്‍ഷിക ദിനത്തോടനുബന്ധിച്ചു പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷാ സമിതി അധ്യക്ഷ ശോഭ കുഞ്ഞമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാലഗോകുലം പ്രസിദ്ധീകരിച്ച മലയാളം പഞ്ചാംഗത്തിന്റെ പ്രകാശന കര്‍മം പി.ബി.കെ.വി. മാനേജര്‍ അഡ്വ.പി.ആര്.മുരളീധരന് നിര്‍വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ റോട്ടറി ക്ലബ് അദ്ധ്യക്ഷന്‍ മനോഹര്‍ നിര്‍വഹിച്ചു.
ഐക്കരനാട് കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന് ചടങ്ങില്‍ പങ്കെടുത്തു. ഭാഷാ സമിതി കാര്യദര്‍ശി ദേവദത്തന് ഉപാദ്ധ്യക്ഷ ദീപ്തി ടീച്ചര്‍ അഭിരാമി, ആര്യ, കെ.ജി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: