പെരുമ്പാവൂര്‍: കാശ്മീരിനെ സംരക്ഷിക്കുക, പാക്കിസ്ഥാനെ നിലയ്ക്ക് നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാഷ്ട്രജാഗരണ് മഞ്ചിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ പ്രകടനം നടത്തി. പെരുമ്പാവൂര്‍ ശാസ്താ മൈതാനിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് പി.പി.രാജന്, ബിഎംഎസ് മേഖലാ പ്രസിഡന്റ് അഡ്വ. കെ.സി.മുരളീധരന്, ബിജെപി മണ്ഡലം സമിതി അംഗം കെ.സി.രവീന്ദ്രന്, ഹിന്ദുഐക്യവേദി നേതാവ് സുദര്ശന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: