പുരാണകാലം മുതലേ ഭാരതം പുണ്യഭൂമിയായും ത്യാഗഭൂമിയായും യാഗഭൂമിയായും അറിയപ്പെടുന്നു. നിര്‍ഭാഗ്യമെന്നുപറയട്ടെ, ഇന്ന് ഇത് ഭോഗഭൂമിയായി മാറിയിരിക്കുന്നു. നമുക്ക് ഇന്ന് ഏറ്റവും ആവശ്യം ത്യാഗമാണ്. എന്താണ് ‘ത്യാഗം?’.
ത്യാഗം എന്നാല്‍ ഭാര്യ, മക്കള്‍, ധനം മുതലായവയെല്ലാം ഉപേക്ഷിച്ച് കാട്ടിലേക്ക് പോകുകയല്ല. ശരിയായ ത്യാഗം കര്‍മ്മഫലത്യാഗവും ആഗ്രഹങ്ങളെ ഉപേക്ഷിക്കയും ആണ്. അതുകൊണ്ട് ദുരാഗ്രഹങ്ങളെ ഉപേക്ഷിക്കണം. അപ്പോള്‍ മാത്രമേ തൂവെള്ള വസ്ത്രം പോലെ ഹൃദയം പരിശുദ്ധമാകൂ. ഈശ്വരന് അപ്രകാരമുള്ള പരിശുദ്ധവും പവിത്രവുമായ ഹൃദയം മാത്രമേ ഇഷ്ടപ്പെടുകയുള്ളൂ.
ഈശ്വരന് നിങ്ങളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. അവിടുത്തേക്ക് ആഗ്രഹങ്ങളെയില്ല. ആഗ്രഹങ്ങളളുള്ളത് അത് നിങ്ങള്‍ക്കു മാത്രമാണ്. പവിത്രമായ ആഗ്രഹങ്ങള്‍ മാത്രമേ നിങ്ങള്‍ക്കുള്ളൂ. എങ്കില്‍ ഈശ്വരന് സന്തുഷ്ടനാകും. അപ്പോള്‍ നിങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും സന്തോഷവും സമാധാനവും കൊടികുത്തിവാഴും. ആദ്യമായി നിങ്ങള്‍ കുടുംബത്തില്‍ സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കണം. കുടുംബത്തില്‍നിന്ന് അത് സുഹൃത്തുക്കളിലേക്ക് പ്രസരിക്കണം. ഹൃദയത്തിലേക്കും അത് പൊതുവെ വ്യാപിക്കണം.
– ശ്രീ സത്യസായി ബാവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: