Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം : നിത്യപാരായണം 222-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2013, 08:31 pm IST
in Samskriti

ഭാവാദ്വ‍ൈതമുപാശ്രിത്യ സത്താദ്വ‍ൈതമയാത്മക:

കര്‍മാദ്വ‍ൈതമനാദൃത്യ ദ്വ‍ൈതാദ്വ‍ൈതമയോ ഭവ

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, ദേഹബോധത്തിന്റെ പരിമിതികള്‍ക്കതീതരായി വര്‍ത്തിക്കുന്നവര്‍ വിവരണങ്ങള്‍ക്കെല്ലാം അതീതരാണ്‌.. അതിനാല്‍ ജീവന്മുക്തരായവരുടെ ലക്ഷണങ്ങള്‍ എന്തെന്നു ഞാന്‍ പറയാം. സ്വാഭാവികമായി ഒരുവനില്‍ നടക്കുന്ന ധര്‍മ്മ കര്‍മ്മങ്ങള്‍ക്കായുള്ള ത്വരകള്‍ ശരീരധര്‍മ്മങ്ങള്‍പോലെയുള്ളവ ആസക്തികളെയും വാസനകളെയും ഉണ്ടാക്കുന്നില്ല. ജീവന്മുക്തന്റെ കര്‍മ്മങ്ങള്‍ അപ്രകാരമുള്ളവയാണ്‌..
ആര്‍ത്തിത്വരകളുണ്ടാക്കുന്ന കര്‍മ്മങ്ങള്‍ ബന്ധനങ്ങളാണല്ലോ. മുക്തിപദം പ്രാപിച്ച ഋഷിയില്‍ അഹംകാരധാരണകള്‍ ഇല്ല. അങ്ങിനെയുള്ള മുക്തനിലുളവാകുന്ന സഹജഭാവങ്ങള്‍ എന്താണോ അതുതന്നെയാണയാളുടെ ലക്ഷ്ണങ്ങള്‍.

ബാഹ്യവസ്തുക്കളുമായുള്ള സംസര്‍ഗ്ഗം ബന്ധനത്തിനു കാരണമാകുന്നു. എന്നാല്‍ മനപ്പൂര്‍വ്വമല്ലാത്ത, സഹജവും നൈസര്‍ഗികവുമായ ഇച്ഛ യാതൊന്നിനേയും ആശ്രയിച്ചല്ല ഉണ്ടാകുന്നത്‌. വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാവുന്നതിനു മുന്‍പേയുണ്ടായിരുന്ന ഇച്ഛ തന്നെയാണ്‌ ഇപ്പോഴും, എപ്പോഴും ഉള്ളത്‌. അതു സഹജവും ദു:ഖവിമുക്തവും നിര്‍മ്മലവുമത്രേ. അത്തരം ഇച്ഛ ബന്ധനങ്ങളെ ഉണ്ടാക്കുന്നില്ല എന്ന്‌ ജ്ഞാനികള്‍ കരുതുന്നു.

ഇതെനിയ്‌ക്കു സ്വന്തമാക്കണം എന്ന ഒരു ത്വര ഒരുവനിലുദിക്കുമ്പോള്‍ അതവന്റെ ഹൃദയത്തെ മലിനമാക്കുന്നു. ജ്ഞാനി അത്തരം ആശകളെ ഏതുവിധേനെയും ഇല്ലായ്‌മചെയ്യണം. ബന്ധനങ്ങളുണ്ടാക്കുന്ന എല്ലാ ആഗ്രഹങ്ങളേയും മോക്ഷം ലഭിക്കണമെന്ന ആശയെപ്പോലും ഉപേക്ഷിക്കൂ. ഒരു സമുദ്രംപോലെ സ്ഥിതപ്രജ്ഞനാകൂ. ആത്മാവ്‌ ജരാനരകള്‍ക്കും മരണത്തിനും അതീതമാണെന്ന അറിവില്‍ ഇവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉപേക്ഷിക്കൂ. ഈ പ്രപഞ്ചം മുഴുവന്‍ ഒരു മായക്കാഴ്‌ച്ചയാണെന്ന തിരിച്ചറിവില്‍ ആഗ്രഹങ്ങളുടെ വ്യര്‍ത്ഥത മനസ്സിലാക്കൂ.

മനുഷ്യ ഹൃദയത്തില്‍ നാലുതരം ഭാവങ്ങളുണ്ടാവുന്നുണ്ട്‌. അവ ഇങ്ങിനെയാണ്‌.:: :

1. ഞാനെന്റെ മാതാപിതാക്കളില്‍ നിന്നുണ്ടായ ഈ ദേഹമാണ്‌…

2. ഞാന്‍ ഈ ദേഹത്തില്‍ നിന്നു വിഭിന്നമായ, സുസൂക്ഷ്മമായ ഒരണുതത്വമാണ്‌..

3. ലോകത്തില്‍ നിറഞ്ഞിരിക്കുന്ന വിഭിന്നങ്ങളായ വസ്തുക്കളുടെയെല്ലാം സനാതനമായ തത്വം ഞാന്‍ തന്നെയാണ്‌. .

4, ഞാനും ലോകവും ആകാശം പോലെ ശുദ്ധമായ നിശ്ശൂന്യതയാണ്‌..

ഇതില്‍ ആദ്യത്തേത്‌ മനുഷ്യനെ ബന്ധനത്തില്‍ നിര്‍ത്തുമ്പോള്‍, മറ്റുള്ളവ അവനെ മുക്തിയിലേയ്‌ക്കു നയിക്കുന്നു. ആദ്യത്തേതുമായി ബന്ധപ്പെട്ട ആശകള്‍ മനുഷ്യനെ കൂടുതല്‍ ബന്ധനങ്ങളിലേയ്‌ക്കു നയിക്കുമ്പോള്‍ മറ്റു മൂന്നുമായി ബന്ധപ്പെട്ട ആശകളും പ്രതിജ്ഞാബദ്ധതയും അവനെ പരാധീനനാക്കുന്നില്ല.

ഒരിക്കല്‍ ഞാന്‍ എല്ലാറ്റിന്റേയും ആത്മാവാണ്‌ എന്നു തിരിച്ചറിഞ്ഞാല്‍പ്പിന്നെ ഒരുവന്‍ അധ:പ്പതിക്കുകയോ വ്യാകുലചിത്തനാവുകയോ ഇല്ല. ഈ ആത്മാവിനെയാണ്‌ ശാസ്ത്രങ്ങളില്‍ ശൂന്യത, പ്രകൃതി, മായ, ബ്രഹ്മം, ബോധം, ശിവന്‍, പുരുഷന്‍ എന്നെല്ലാം ഉള്ള വാക്കുകളാല്‍ വിവരിക്കുന്നത്‌. അതുമാത്രമാണുണ്മ. മറ്റൊന്നിനും സത്തയില്ല.

ഈ അദ്വ‍ൈത രണ്ടില്ലാത്ത സത്യാവസ്ഥയെ അറിയുക. എന്നാല്‍ കര്‍മ്മങ്ങള്‍ ദ്വ‍ൈതതലത്തിലാണുള്ളത്‌ എന്നതുകൊണ്ട്‌ ആപേക്ഷികമായി ദ്വ‍ൈതാവസ്ഥയെയും അറിയുക. അങ്ങിനെ നിന്റെ സ്വഭാവം ദ്വ‍ൈതാദ്വ‍ൈതങ്ങളില്‍ ഉചിതമായി വിഹരിക്കട്ടെ. ദ്വ‍ൈതവും ഏകാത്മകതയും ഒന്നും യദാര്‍ത്ഥത്തില്‍ ഇല്ല. ഏകത എന്നത്‌ ദ്വ‍ൈതത്തിന്റെ വിപരീത ആശയമാണ്‌. ഈ രണ്ടു ധാരണകളും മനസ്സിന്റെ സൃഷ്ടികളാണു താനും. ഈ ധാരണകളെല്ലാം അവസാനിക്കുമ്പോള്‍ അനന്താവബോധം മാത്രം ഒരേയൊരുണ്മയായി സാക്ഷാത്കരിക്കപ്പെടും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.