തിരുവനന്തപുരം: അര്‍ജ്ജുന അവാര്‍ഡ് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ പറഞ്ഞു.
ടോം ജോസഫിന് അര്‍ജ്ജുന അവാര്‍ഡ് ലഭിക്കുന്ന കാര്യത്തില്‍ തിങ്കാളാഴ്ച തീരുമാനം ഉണ്ടാകുമെന്നും ടോമിന് അവാര്‍ഡ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ ഒമ്പതാം തവണയും ടോമിനെ അവാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: