തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പരിഗണനാ വിഷയങ്ങളില്‍ വരാത്ത കാര്യങ്ങളും കമ്മീഷന് ആവശ്യമെങ്കില്‍ അന്വേഷിക്കാമെന്നും അതിന് വ്യവസ്ഥയുണ്ടെന്നും കെ.മുരളീധരന് എം.എല്‍.എ. പറഞ്ഞു.
മുഖ്യമന്ത്രിയ്ക്കെതിരെ നിലവില്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തേയോ ഓഫീസിനെയോ അന്വേഷണ പരിധിയില്‍ പെടുത്തേണ്ടതില്ലെന്നും മുരളി വ്യക്തമാക്കി.
ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്നും അതിന് തയ്യാറായില്ലെങ്കില്‍ ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അറിവോടെയാണെന്ന് കരുതേണ്ടി വരുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: