കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനു നേരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു. കോട്ടയം മുണ്ടക്കയത്ത് കൃഷിഭവന് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവെ ജോര്‍ജിനു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ഇതിനിടെ ജോര്‍ജിനെ അനുകൂലിച്ച് സി.പി.എം പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. അതേസമയം ചീഫ് വിപ്പ് സ്ഥാനം കോണ്‍ഗ്രസിന്റെ ഔദാര്യമല്ലെന്ന് ജോര്‍ജ് പ്രതികരിച്ചു.
മുണ്ടക്കയത്ത് തന്നെ തടഞ്ഞവര്‍ ചന്ത കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ പി.സി. ജോര്‍ജിന്റെ കോലം കത്തിച്ച നടപടി ശരിയായില്ലെന്ന് കേരളകോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇപ്പോഴത്തെ അവസ്ഥ ഈ രീതിയില്‍ മുന്നോട്ടു പോകുന്നത് ഗുണകരമല്ലെന്നും അദ്ദേഹംപറഞ്ഞു. ബന്ധപ്പെട്ടവര്‍ പ്രശ്നത്തില്‍ ഇടപെട്ട് രമ്യമായി കാര്യങ്ങള്‍ പരിഹരിക്കേണ്ടത് മുന്നണിക്ക് അത്യാവശ്യമാണ്.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും നേതാക്കളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് യു.ഡി.എഫിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനെ തടഞ്ഞ സംഭവത്തോട് മാണി പ്രതികരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: