കൊച്ചി: അഴിമതിക്കെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ബഹുജന മുന്നേറ്റത്തെ തകര്‍ത്ത സിപിഎം കേരള ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. ഇരുമുന്നണികളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഇടത് വലത് മുന്നണികളെ വരാന്‍പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരള ജനത പാഠം പഠിപ്പിക്കും. സോളാര്‍ തട്ടിപ്പ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും 23ന് ജില്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മറ്റി പ്രഥമയോഗം എളമക്കര എന്‍എസ്എസ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്അഡ്വ. പി.ജെ.തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം.വിജയന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജി.അനില്‍ കുമാര്‍, പ്രകാശ് അയ്യര്‍, നേതാക്കളായ പി.കെ.രാജന്, സി.ജി.രാജഗോപാല്‍, അഡ്വ. എം.എല്‍.സുരേഷ് കുമാര്‍, പ്രഭാ ഗോപാലകൃഷ്ണന്, പി.ജി.മനോജ് കുമാര്‍, യു.ആര്.രാജേഷ്, പി.എ.അജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: