പത്തനംതിട്ട: മെഡിക്കല്‍ ക്യമ്പിന്റെ മറവില്‍ കോളനികള്‍ കേന്ദ്രീകരിച്ച് വന്‍ മതപരിവര്‍ത്തനം. നിലയ്ക്കല്‍ അട്ടത്തോട് കോളനികള്‍ കേന്ദ്രീകരിച്ച് വിദേശപണം കൈപ്പറ്റുന്ന ക്രിസ്ത്യന്‍ പുരോഹിതരടങ്ങുന്ന സുവിശേഷസംഘമാണ് ഇതിനുപിന്നില്‍. കോളനിയിലെ ഹിന്ദുക്കളെ മതംമാറ്റുകയെന്നതാണ് ലക്ഷ്യം. ഇത് പൂര്‍ത്തിയാക്കുന്നതോടെ ഇവര്‍ക്ക് വിദേശത്തു നിന്നും ലക്ഷങ്ങള്‍ ലഭിക്കുന്നുവെന്നറിയുന്നു. മുന്നൂറോളം കുടുംബങ്ങള്‍ അടങ്ങുന്ന വീടുകളില്‍ ഇതിനോടകം മതപരിവര്‍ത്തനം സംഘം വൈദ്യസഹായത്തിന്റെ മറവില്‍ കയറികഴിഞ്ഞു. കോളനിയിലെ വീടുകളില്‍ എത്തുന്ന ഇവര്‍ ഡോക്ടര്മാരാണെന്നാന്നും പറഞ്ഞ് പരിശോധനകള്‍ കൂടാതെ മരുന്നുകള്‍ നല്കി വരുന്നു. സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയിലെ അംഗങ്ങളാണെന്ന് പറഞ്ഞാണ് ഇവര്‍ പരിചയപ്പടുന്നത്. ഭാവിയില്‍ നിങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും ലഭിക്കുമെന്നും ഉറപ്പു നല്കുന്നു.
മരുന്ന് കഴിക്കുന്നതിന് മുന്നോടിയായി പ്രാര്‍ഥനയും സുവിശേഷസംഘം നടത്തുന്നുണ്ട്. നാല് ക്രിസ്ത്യന്‍ പുരോഹിതര്‍ അടങ്ങുന്ന സുവിശേഷസംഘം കൂടുതല്‍ സമയവും മതപ്രബോധനത്തിനാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ നിലയ്ക്കല്‍ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ മതപരിവര്‍ത്തനശ്രമമാണ് ഇത്. ഇവര്‍ നടത്തുന്ന മതപരിവര്‍ത്തനത്തിനെതിരെ നേരത്തെ സംഘര്‍ഷങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. മതപരിവര്‍ത്തനത്തിനെതിരെ ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
നേരത്തെ കോളനിയിലെ മതപരിവര്‍ത്തനം നടത്തിയ സുവിശേഷസംഘത്തെ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസെത്തി സംഘത്തെ തിരിച്ചയിച്ചിരുന്നു. 82 കാലഘട്ടത്തില്‍ നടന്ന നിലയ്ക്കല്‍ സംഭവങ്ങളുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ മെഡിക്കല്‍ ക്യാമ്പിന്റെ മറവില്‍ നടക്കുന്നതെന്ന് ഹിന്ദുഐക്യവേദി നേതാകള്‍ പറഞ്ഞു.
നിയമലംഘനത്തിലൂടെ കോളനിവാസികളെ മതംമാറ്റാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം അമ്പോറ്റി, കോഴഞ്ചേരി ജില്ലാ സെക്രട്ടറി ബി. സുരേഷ് എന്നിവര്‍ പറഞ്ഞു. ശബരിമല വനാന്തരങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ സുവിശേഷസംഘങ്ങള്ക്കെതിരെ കോളനിവാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: