കൊച്ചി: ജില്ലയില്‍ പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം തൃക്കാക്കര മുനിസിപ്പല്‍ എല്‍.പി സ്കൂളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. സ്കൂളിലെ പത്ത് ക്ലാസ് മുറികളാണ് കേന്ദ്രീയ വിദ്യാലയത്തിനായി നീക്കിവയ്ക്കുക. ഇരുമ്പനത്ത് കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെയാണ് സ്കൂള്‍ തൃക്കാക്കര മുനിസിപ്പല്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.
തൃക്കാക്കര നഗരസഭ ചെയര്മാന് പി.ഐ. മുഹമ്മദാലിയുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് മുനിസിപ്പല്‍ സ്കൂളിന്റെ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുകൊടുക്കുന്നതിന് ധാരണയായത്. അടുത്ത അധ്യയന വര്‍ഷം ഇവിടെ ക്ലാസുകള്‍ തുടങ്ങും.
കളക്ടറും നഗരസഭ ചെയര്‍മാനും ഇന്നലെ സ്കൂള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് വര്‍ഗീസ് പൗലോസ്, വില്ലേജ് ഓഫീസര്‍ കെ. മനോജ്, സ്കൂള്‍ പ്രധാനാധ്യാപിക കെ.ഒ ജോളി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: