കൊച്ചി: ഭാരത സ്വാതന്ത്ര്യദിനത്തില്‍ ഭാരത് വികാസ് പരിഷത്ത് സംസ്ഥാന ഘടകം അംഗങ്ങളുടെ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു. കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് മേജര്‍ കെ.പി.ആര്. കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനര്‍ (വിദേശ് വിഭാഗ്) കെ.പി. ഹരിഹരകുമാര്‍, സോണല്‍ ചെയര്മാന് അഡ്വ. പി.എസ്. ഗോപിനാഥ്, സോണല്‍ സെക്രട്ടറി ലോകനാഥന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പരിഷത്ത് ദേശീയ ബോര്‍ഡ് അംഗം ഡോ. ജഗദംബിക നിലവിളക്ക് കൊളുത്തി. ധനലക്ഷ്മി ഗിരിജാവല്ലഭന്‍ വന്ദേമാതരം പാടി കൂട്ടായ്മക്ക് തുടക്കം കുറിച്ചു. പരിഷത്തിന്റെ ഫൗണ്ടര്‍ മെമ്പര്‍മാരായ രാജരാജവര്‍മ്മ, അഡ്വ. ടി.ഡി. രാജലക്ഷ്മി, ഡോ. പ്രഭാകര്‍, മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഗിരിജാവല്ലഭന്‍ എന്നിവര്‍ പരിഷത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മേജര്‍ കെ.പി.ആര്. കുമാര്‍ അംഗങ്ങളുടെ കൂട്ടായ്മയുടെ ആവശ്യകത ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ 50-ാം വാര്‍ഷികവും കേരള ഘടകത്തിന്റെ 25-ാം വാര്‍ഷികവും സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു. പാര്‍വതി വിവേക് സംസാരിച്ചു.
തിരുവനന്തപുരം, തൃപ്പൂണിത്തുറ, കൊച്ചിന് മെയിന്‍, കൊച്ചിന് ഈസ്റ്റ്, കൊച്ചിന് വെസ്റ്റ്, എറണാകുളം പരിഷത്ത് ശാഖകളില്‍നിന്നും സജീവപങ്കാളിത്തം ഉണ്ടായിരുന്നു.
തങ്കം രാമകൃഷ്ണന്, രാമകൃഷ്ണന്, വിശ്വനാഥ് ഭട്ട്, കൊച്ചിന് ഈസ്റ്റ് പ്രസിഡന്റ് അംബിക കര്‍ത്താ തുടങ്ങിയവര്‍ സംസാരിച്ചു. കേരളാ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി നന്ദിനി ദേവി സ്വാഗതവും കൊച്ചിന് ഈസ്റ്റ് സെക്രട്ടറി വിജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: