കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന് ശാലു മേനോന് കൈമാറിയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജാര്‍ഖണ്ഡില്‍ നിന്നുമാണ് ഫോണ്‍ കണ്ടെടുത്തത്. തൃശൂരില്‍ വച്ചാണ് ശാലു മേനോന് തന്റെ മൊബൈല്‍ ഫോണ്‍ ബിജുവിന് നല്‍കിയത്. തുടര്‍ന്ന് ബിജു കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.
കോയമ്പത്തൂരില്‍ വച്ച് ബിജു ഫോണ്‍ വില്പന നടത്തി. ഇത് വാങ്ങിയ തമിഴ്നാട് സ്വദേശി ജാര്‍ഖണ്ഡിലേക്ക് പോവുകയായിരുന്നു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: