കളമശ്ശേരി: രാജഗിരി ഹയര്‍ സെക്കന്ററി സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനു തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് 16ന് തുടക്കമാകും.
ഫാ.ഫ്രാന്‍സിസ് സാലസ് അച്ചനാല്‍ 1964ല്‍ സ്ഥാപിതമാണ് കളമശ്ശേരി രാജഗിരി ഹയര്‍ സെക്കന്ററി സ്കൂള്‍. അതിനുശേഷം സഹോദര സ്ഥാപനങ്ങളായി വളര്‍ന്നു വന്ന രാജഗിരി സോഷ്യല്‍ സയന്‍സ് കോളേജ്, രാജഗിരി പബ്ലിക് സ്കൂള്‍, രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് എന്നിവയും പ്രവര്‍ത്തിക്കുന്നു.
സുവര്‍ണ്ണ ജൂബിലിയുടെ നടത്തിപ്പിനായി സ്കൂള്‍ ഡയറക്ടര്‍ ഫാ.ജോണ്‍ പൈനാടത്തിന്റെ നേതൃത്വത്തില്‍ മാനേജ്മെന്റ്, പിടിഎ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ റോസ, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷക്കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ആഗസ്റ്റ് 16ന് നടക്കുന്ന ആഘോഷപരിപാടിയുടെ ഉദ്മഘാടനച്ചടങ്ങ് മുന്‍ രാജ്കോട്ട് ബിഷപ്പും രാജഗിരി ഹയര്‍സെക്കന്ററി സ്കൂളിന്റെ പ്രധാനാധ്യാപകനുമായിരുന്ന ഫാ.ഗ്രിഗറി കരോട്ടെമ്പ്രേല്‍ നിര്‍വഹിക്കും.
ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടിയില്‍ കലാ-കായിക മത്സരങ്ങള്‍, സിമ്പോസിയങ്ങള്‍, ചര്‍ച്ചാക്ലാസ്സുകള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാ.ജോണ്‍ പൈനാടത്ത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എ.ജോസ്, പിടിഎ പ്രസിഡന്റ് ബോബന് സി.ഫ്രാന്‍സിസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: