ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന് കമത്തയച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ പോഷകാഹാരക്കുറവ് നേരിടുന്നതിന് വേണ്ട പദ്ധതികള്‍ ഉള്‍പ്പെടുത്താതെ തയ്യാറാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനു മുമ്പായി സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തണമെന്ന് മോദി കത്തിലൂടെ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെയാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാകുമെന്ന് കണക്കാക്കി പേരുകള്‍ ഉള്‍പ്പെടുത്തിയത് മാനദണ്ഡങ്ങളും യോഗ്യതയും പരിഗണിക്കാതെയാണ്. വിവിധ സംസ്ഥാനങ്ങളിലെ സാദൃശ്യമില്ലായ്മയും കണക്കാക്കിയിട്ടില്ല. അര്‍ഹരായവരെ നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കണമെന്ന പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തിട്ടില്ല.
35 കിലോയില്‍ നിന്നും 25 കിലോഗ്രാമായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ കുറവുവരുന്നതിനോടൊപ്പം തന്നെ ബിപിഎല്‍ കുടുംബം പുതിയ പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് മാസം 85 രൂപ അധികം കണ്ടെത്തേണ്ട അവസ്ഥയിലാണ്. പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ അംഗത്തിന് അഞ്ചുകിലോ ഭക്ഷ്യധാന്യങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതു വളരെ അധികം അപര്യാപ്തമാണ്. ഒരു ദിവസം 165ഗ്രാം മാത്രമാണ് ശരാശരി നോക്കിയാല്‍ ഒരാള്‍ക്ക് ലഭിക്കുക.
2500 കലോറി ഊര്‍ജ്ജമാണ് ജോലി ചെയ്യുന്ന ഒരാള്‍ക്ക് ദിവസവും വേണ്ടിവരുന്നതെന്നാണ് കണക്ക്. 165ഗ്രാമില്‍നിന്നും വെറും 500 കലോറി മാത്രമാണ് ലഭിക്കുക. മനുഷ്യന് ആവശ്യമുള്ളതിന്റെ 20 ശതമാനം പോലും നല്‍കാന്‍ പദ്ധതി പ്രകാരം സാധിക്കില്ല. ഇതിനു പുറമേ രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം പ്ലാനിംഗ് കമ്മീഷന്റെ പുതിയ മാനദണ്ഡ പ്രകാരം വലിയ കുറവു വന്നിരിക്കുകയാണ്. പുതിയ ഭക്ഷ്യസുരക്ഷാ ബില്ലു നടപ്പാകുന്നതോടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ ഭക്ഷ്യഅരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്നും നരേന്ദ്രമോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ കത്തിനെതിരെയ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ബിജെപി നേതൃത്വം പിന്തുണച്ചു നിലപാടു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: