കോട്ടയം: അഴിമതിയില്‍ നിറഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികളെ ഒന്നടങ്കം വഞ്ചിക്കുകയാണെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ് പറഞ്ഞു. സോളാര്‍ അഴിമതിയില്‍പ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വികസനത്തിന്റെ പേരു പറഞ്ഞ് നാളിതുവരെ കോട്ടയത്തെ ജനതയെയും വഞ്ചിച്ച കേരള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രാജിവച്ച് കേരളജനതയോട് മാപ്പ് പറയണം. ബിജെപി കോട്ടയം മുനിസിപ്പല്‍ ടൗണ്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ 5 ധീരജവാന്മാരെ പാക് സൈന്യം അതിക്രൂരമായി വധിച്ചിട്ടു പോലും യുപിഎ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്കുന്ന ഒരു അഴിമതി നിറഞ്ഞ സര്‍ക്കാരാണ് ഇന്ന് കേരള ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി കോട്ടയം മുനിസിപ്പല്‍ ടൗണ്‍ പ്രസിഡന്റ് നാസര്‍ റാവൂത്തര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ജെ.ഹരികുമാര്‍, കുസുമാലയം ബാലകൃഷ്ണന്, ഡി.എല്‍.ഗോപി, വി.പി.മുകേഷ്, റോയ് കെ.തോമസ്, കൃഷ്ണന്‍കുട്ടി, ജി.കെ.ഹരി, എന്‍.എസ്.രമേശ്, ആര്.രാജു, സിജി കാരാപ്പുഴ, രാജന് തിരുനക്കര തുടങ്ങിയവര്‍ സംസാരിച്ചു.
ടൗണ്‍ ജനറല്‍ സെക്രട്ടറിയായി കൃഷ്ണന്‍കുട്ടി കെ.കെ, വൈസ് പ്രസിഡന്റ് വി.കെ.രാജപ്പന്, സെക്രട്ടറിയായി സിജി കാരാപ്പുഴ, ട്രഷറര്‍ ആയി രാജന് തിരുനക്കര എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: