Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2013, 08:05 pm IST
inSamskriti

നിത്യപാരായണം 219-ാ‍ം ദിവസം

ആത്മനോ ജഗതശ്ചാന്തര്‍ ദൃഷ്ടൃദൃശ്യദശാന്തരേ

ദര്‍ശനാഖ്യേ സ്വമാത്മാനം സര്‍വദാ ഭാവയന്‍ഭവ

വസിഷ്ഠന്‍ തുടര്‍ന്നു: ബുദ്ധിവൈകല്യമുള്ളവരെ ആത്മീയതയിലേയ്‌ക്കുണര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഒരു ചെറിയ കുടകൊണ്ട്‌ ആകാശത്തെ മറയ്‌ക്കാന്‍ ശ്രമിക്കുന്നവരാണ്‌.. കാരണം, മൃഗങ്ങളെപ്പോലെ ജീവിക്കുന്നവരെ ഉന്നതനിലവാരത്തിലുള്ള തത്വചിന്താപാഠങ്ങള്‍ മനസ്സിലാക്കുക അസാദ്ധ്യം. സ്വന്തം മനസ്സാകുന്ന കയറാല്‍ ബന്ധിക്കപ്പെട്ട്‌ അവര്‍ മേയ്‌ക്കപ്പെടുകയാണ്‌. അവര്‍ സ്വന്തം മനസ്സിന്റെ മായാബന്ധത്തില്‍പ്പെട്ടുഴന്ന്‌ അജ്ഞാനത്തിന്റെ ചെളിക്കുണ്ടിലേയ്‌ക്കാഴ്‌ന്നു പോകുന്നതു കണ്ടാല്‍ കല്ലിനുപോലും കണ്ണീരു വരും. അതുകൊണ്ട്‌ ജ്ഞാനികള്‍ അങ്ങിനെയുള്ള, മനോനിയന്ത്രണമില്ലാതെ വ്യാകുലചിത്തരായവരെ ആത്മവിദ്യ പഠിപ്പിക്കാന്‍ തുനിയുകയില്ല.

എന്നാല്‍ മനോനിയന്ത്രണം വന്ന്‌ ആത്മാന്വേഷണത്തിനായി പക്വതയാര്‍ജ്ജിച്ചവരുടെ ദു:ഖം നീക്കാന്‍ മഹാത്മാക്കള്‍ മുന്‍കയ്യെടുക്കുകയും ചെയ്യും. രാമാ, മനസ്സിന്‌ അസ്തിത്വമില്ല. ആവശ്യമില്ലാതെ അതിന്റെ അസ്തിത്വത്തെ സങ്കല്‍പ്പിച്ചുണ്ടാക്കാതിരിക്കൂ. കാരണം സങ്കല്‍പ്പിച്ചുണ്ടാക്കിയാല്‍ മനസ്സൊരു ഭൂതത്തെപ്പോലെയാണ്‌.. നമ്മെയത്‌ നശിപ്പിച്ചുകളയും. ആത്മാവിനെ നാം മറന്നുവെന്നാല്‍ ഈ സാങ്കല്‍പ്പിക വസ്തു മനസ്സുണ്ട്‌ എന്നര്‍ത്ഥം. മനസ്സ്‌ വലുതാവുന്നത്‌ തുടര്‍ച്ചയായി അതിനെക്കുറിച്ചാലോചിച്ചുറപ്പിച്ചുകൊണ്ടിരിക്കുന്നതിനാലാണ്‌.. അത്തരം ചിന്തകളുപേക്ഷിക്കൂ.

നിന്നില്‍ വസ്തുതാബോധം അങ്കുരിക്കുമ്പോള്‍ നിന്റെ ബോധമണ്ഡലം പരിമിതപ്പെടുന്നു. നീ ഉപാധികള്‍ക്കടിമയാവുന്നു. അതാണു ബന്ധനം. ഈ ഉപാധികളാകുന്ന പരിമിതികളില്ലാതാവുന്നതാണു മുക്തി. മനസ്സില്ലാത്ത അവസ്ഥ. പ്രകൃതിയുടെ ഗുണഗണങ്ങളുമായി സമ്പര്‍ക്കമുണ്ടാവുന്നത്‌ ബന്ധനത്തിനു കാരണമാകുന്നു. ആ സമ്പര്‍ക്കമുപേക്ഷിച്ചാല്‍ അതു മുക്തിയിലേയ്‌ക്കാണു നയിക്കുക. ഇതറിഞ്ഞ്‌ നിനക്കിഷ്ടമുള്ള പാത സ്വീകരിക്കാം.

?ഞാന്‍ അല്ല, ഇതല്ല? (നേതി, നേതി) എന്നിങ്ങനെ ഉറപ്പിച്ച്‌ അനന്താകാശം പോലെ അചഞ്ചലനായി വര്‍ത്തിക്കുക. ആത്മാവ്‌, ലോകം എന്നിങ്ങനെ ‘രണ്ടായി പിരിഞ്ഞിരിക്കുന്ന’ ലോകത്തെ സൃഷ്ടിക്കുന്ന മലിനചിന്തകളെ ഉപേക്ഷിക്കൂ. ?ആത്മാവെന്ന ദ്രഷ്ടാവിനും ലോകമെന്ന ദൃശ്യത്തിനും മദ്ധ്യേ നീ ദൃഷ്ടിയായി നിലകൊള്ളുന്നു. ഈ ദര്‍ശനത്തിന്റെ സാക്ഷാത്കാരം നിന്നുള്ളിലെപ്പോഴും നിറഞ്ഞുവിളങ്ങട്ടെ?. അനുഭവിക്കുന്നയാളിനും അനുഭവത്തിനും ഇടയില്‍ നീയാണ്‌ ?അനുഭവിക്കല്‍? എന്ന പ്രതിഭാസം എന്നറിഞ്ഞ്‌ ആ ആത്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കുക.

ഈ ആത്മാവിനെവിട്ട്‌ നീയൊരു വസ്തുവിനെക്കുറിച്ചു (വിഷയം) ചിന്തിക്കുമ്പോള്‍ നീ മനസ്സാകുന്നു (വിഷയി). അങ്ങിനെ ദു:ഖത്തിനു പാത്രമാകുന്നു. ആത്മവിദ്യയില്‍ നിന്നു വേറിട്ട ബുദ്ധിശക്തിയാണു മനസ്സ്‌. ദു:ഖത്തിന്റെ മൂലഹേതുവാണത്‌. ?എല്ലാമെല്ലാം ആത്മാവുമാത്രം? എന്ന സാക്ഷാത്കാരമുണ്ടായാല്‍പ്പിന്നെ മനസ്സില്ല. വിഷയമില്ല, വിഷയി ഇല്ല, ചിന്തകളുമില്ല. ?ഞാന്‍ ജീവനാണ്‌? എന്നു ചിന്തിച്ചാലോ ദു:ഖസങ്കുലമായ മനസ്സുണ്ടാവുന്നു.

ഞാന്‍ ആത്മാവാണ്‌; ജീവനോ അതുപോലെ മേറ്റ്ന്തെങ്കിലും വസ്തുക്കളോ സത്യത്തില്‍ ഇല്ല എന്ന അറിവുണ്ടായാല്‍പ്പിന്നെ മനസ്സു നിലച്ചു. പരമാനന്ദമാണു പിന്നെ. ഈ പ്രപഞ്ചം മുഴുവനും ആത്മാവു മാത്രം എന്ന അറിവിന്റെ വെളിച്ചത്തില്‍ മനസ്സെന്ന ഇരുട്ടിനു നിലനില്‍പ്പില്ല. മനസ്സെന്ന സര്‍പ്പം ദേഹത്തു കുടിയിരിക്കുമ്പോള്‍ മാത്രമേ ഭയമുള്ളു. യോഗസാധനകള്‍ കൊണ്ട്‌ മനസ്സിനെ നീക്കംചെയ്താല്‍പ്പിന്നെ ഭയത്തിനു സ്ഥനമെവിടെ?

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.