കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വൈദ്യൂതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകള്‍ വ്യാപകമായി മോഷണം പോകുന്നത് നിത്യസംഭവമാകുന്നു. പകല്‍ സമയങ്ങളില്‍ വഴിവിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനെന്ന വ്യാജേന എത്തുന്നവരാണ് വഴിവിളക്കുകള്‍ കൊണ്ടുപോകുന്നതായി ആക്ഷേപമുണ്ട്. ഇതുമൂലം രാത്രികാലങ്ങളില്‍ പലസ്ഥലങ്ങളിലും വെളിച്ചമില്ലാത്ത സ്ഥിതിയാണുള്ളത്.
പഞ്ചായത്തിലെ വഴി വിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ ചില കരാറുകാരെയാണ് ഏല്പിച്ചിട്ടുള്ളത്. ഇതില്‍ ചില മുന്‍കരാര്‍ ജീവനക്കാരനെതിരെ പഞ്ചായത്തില്‍ വ്യാപകമായ പരാതിയുമുണ്ട്. പഞ്ചായത്തും മുന്‍ കരാറുകാരനും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. വഴി വിളക്കുകള്‍ മോഷണം പോകുന്നത് പഞ്ചായത്ത് പ്രസിഡന്റേയും മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്തിലെ മുഴുവന്‍ വഴിവിളക്കുകളും നന്നാക്കി തെരുവോരങ്ങളില്‍ രാത്രികാലങ്ങളില്‍ വെളിച്ചം ലഭ്യമാകുന്നതിനും, വഴിവിളക്കുകള്‍ മോഷ്ടിക്കുന്നവരെ കണ്ടെത്തണമെന്നും ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പി.എന്‍.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ബാബു, അനില്‍ ആനന്ദ്, അനില്‍ മത്ത്വേപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: