തിരുവനന്തപുരം: തലസ്ഥാനനഗരത്തെ ബന്ദിയാക്കി ഇടതുമുന്നണിയുടെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച അനിശ്ചിതകാല ഉപരോധത്തിന്റെ ഒന്നാംദിനം കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. സമരക്കാരും സര്‍ക്കാരും തമ്മില്‍ രഹസ്യധാരണയില്‍ എത്തിയതിനാല്‍ ഇരുകൂട്ടരും സംയമനം പാലിച്ചു. കന്റോണ്‍മെന്റ് ഗേറ്റ് സമരക്കാര്‍ ഉപരോധിച്ചില്ല. സമരത്തിനെത്തിയവരെ വഴിയിലൊരിടത്തും തടയാനും പോലീസ് തയ്യാറായില്ല.
കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ സെക്രട്ടേറിയറ്റിലേക്കുള്ള മൂന്നു ഗേറ്റുകളും സമീപത്തെ വഴികളുമാണ് സമരക്കാര്‍ ഉപരോധിച്ചത്. സമരം സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിച്ചില്ല. ജീവനക്കാര്‍ പോലീസ് സംരക്ഷണയോടെ സെക്രട്ടേറിയറ്റില്‍ എത്തി. 67 ശതമാനം ജീവനക്കാര്‍ ഹാജരായതായി സര്‍ക്കാര്‍ അറിയിച്ചു. രാവിലെ നടന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ സ്ഥലത്തില്ലാതിരുന്ന മന്ത്രിമാര്‍ ഒഴികെയുള്ളവര്‍ പങ്കെടുത്തു.
ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ കണക്കിലെടുത്തും വരുംദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റിന്റെ സുരക്ഷാച്ചുമതല സിആര്‍പിഎഫിന് കൈമാറി. ഇന്നലെ വൈകിട്ടു മുതല്‍ സെക്രട്ടേറിയറ്റ് കെട്ടിടവും പരിസരവും സിആര്‍പിഎഫിന്റെ നിയന്ത്രണത്തിലാണ്. വരുംദിനങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സമരത്തിലെത്തിച്ചേരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അടിയന്തരയോഗം ഇന്നലെ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരും യുഡിഎഫ് കക്ഷിനേതാക്കളും അടിയന്തരയോഗം ചേര്‍ന്ന് ഭരണതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കും രൂപം നല്കി.
ഉപരോധസമരം സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനു സമീപം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന് അധ്യക്ഷത വഹിച്ചു. എച്ച്.ഡി. ദേവഗൗഡ, എസ്. സുധാകര്‍റെഡ്ഡി, വി.എസ്. അച്യുതാനന്ദന്, എസ്. രാമചന്ദ്ര ന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി, വെളിയം ഭാര്ഗവന്, സി. ദിവാകരന്, വൈക്കം വിശ്വന്, ടി.ജെ. ചന്ദ്രചൂഡന്, ജി. ദേവരാജന്‍, ടി.പി. പീതാംബരന് മാസ്റ്റര്‍, പി.സി. തോമസ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
രാവിലെ പത്തിനാണ് ഉപരോധസമരം ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ വഴികളും അതിരാവിലെ തന്നെ സമരക്കാരെ കൊണ്ടുനിറഞ്ഞിരുന്നു. കന്റോണ്‍മെന്റ് ഗേറ്റില്‍ കനത്ത സുരക്ഷാസന്നാഹമൊരുക്കിയതിനാല് സമരക്കാര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ അതിരാവിലെ തന്നെ ഇതുവഴി സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രവേശിച്ചു. ജീവനക്കാര്‍ക്കും കര്‍ശന പരിശോധനയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞത്. എന്നാല്‍ കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള പ്രധാനവഴിയായ ബേക്കറി ജങ്ങ്ഷനില്‍ സമരക്കാര്‍ ഉപരോധം ശക്തമാക്കിയത് രാവിലെ മുതല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
മന്ത്രിസഭായോഗം കഴിഞ്ഞുമടങ്ങിയ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തടസ്സം നേരിട്ടതോടെ സ്ഥലത്ത് കേന്ദ്രസേനയെ വിന്യസിച്ചു. ഇതിനുശേഷവും പലതവണ ബേക്കറി ജങ്ങ്ഷനില്‍ സംഘര്‍ഷം ഉടലെടുത്തു. രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ വഴിയില്‍ സമരക്കാര്‍ തടഞ്ഞു. കെഎസ്ആര്‍ടിസിബസ് തല്ലിത്തകര് ക്കുകയും വാഹനങ്ങളുടെ കാറ്റൂരി വിടുകയും ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. കന്റോ ണ്മെന്റ്ഗേറ്റിലേക്കുള്ള പ്രവേശനകവാടമായ ബേക്കറിജങ്ങ് ഷനില്‍ സമരക്കാര്‍ പോലീസിനുനേരെ നടത്തിയആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റോഡുകയ്യേറിയുള്ള സമരത്തിന് കണ്ടാലറിയാവുന്ന 15,000 പേര്‍ക്കെതിരെ കേസെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: