തൊടുപുഴ : സംസ്ഥാനത്ത് കാലാകാലങ്ങളായി അധികാരത്തിലിരുന്ന ഇടതു വലതു മുന്നണികള്‍ കേരളത്തിലെ ഭൂരഹിതരെ വഞ്ചിക്കുകയായിരുന്നു എന്ന് അരിപ്പ ഭൂസമരസമിതി നേതാവ് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടന്നു വരുന്ന ഹിന്ദുഐക്യവേദി സംസ്ഥാന പഠനശിബിരത്തില്‍ കേരളത്തിലെ ഭൂ സമരങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സ് നയിക്കുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്കരണ നിയമത്തിലൂടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ ഭൂമി ലഭിക്കാതിരിക്കുകയും ഇടത്തരക്കാര്‍ ഭൂമി നേടിയെടുക്കുകയുമാണ് ഉണ്ടായത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട എല്ലാ നിയമങ്ങളേയും സര്‍ക്കാരുകള്‍ അട്ടിമറിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. ആറളത്തും ചെങ്ങറയിലും മുത്തങ്ങയിലും അരിപ്പയിലുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളോട് വഞ്ചന കാണിച്ച സര്‍ക്കാര്‍ കുത്തക തോട്ടഉടമകള്ക്കു വേണ്ടിയും കയ്യേറ്റക്കാര്‍ക്കു വേണ്ടിയും ഒത്താശ ചെയ്യുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം അധ്യക്ഷത വഹിച്ചു.
മലബാര്‍ കേന്ദ്രീകരിച്ച് പുതിയ സംസ്ഥാനത്തിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചതായി ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി. നാരായണന് പറഞ്ഞു. പഠനശിബിരത്തില്‍ 1921 ലെ മാപ്പിള ലഹള എന്ന വിഷയത്തില്‍ ക്ലാസ്സ് നയിക്കുകയായിരുന്നു അദ്ദേഹം. മാപ്പിള ലഹളയുടെ പിന്‍ഗാമികള്‍ അതിന്റെ ശതാബ്ദിക്ക് തയ്യാറെടുക്കുകയാണ്. ശതാബ്ദി പുതിയൊരു സംസ്ഥാന പിറവിയോടെ ആയിരിക്കും. രാഷ്ട്രീയമായും ജനസംഖ്യാപരമായും ഒരു മതസമൂഹത്തെ അതിനായി തയ്യാറെടുപ്പിക്കുവാനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
മലപ്പുറം ജില്ല ആവശ്യപ്പെട്ടത് ലീഗിന്റെ ഒരു പ്രദേശിക കമ്മറ്റിയായിരുന്നു. ഭാരതത്തിന്റെ വിഭജനത്തിനു കൂട്ടുനിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മലപ്പുറം ജില്ല അനുവദിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പുതിയ സംസ്ഥാന രൂപീകരണത്തെ അനുകൂലിക്കും. മാപ്പിള ലഹളക്കാലത്ത് ഹിന്ദുക്കള്‍ അനുഭവിച്ചതിനേക്കാള്‍ ഭയാനക സ്ഥിതിയാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ആദിവാസി ഫെഡറേഷന് പ്രസിഡന്റ് പി.കെ. ഭാസ്കരന് അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികാസം എന്ന വിഷയത്തില്‍ ചിന്മയാ മിഷനിലെ സി.കെ.സുരേഷ്, മതഭീകരവാദവും രാഷ്ട്ര സുരക്ഷയും എന്ന വിഷത്തില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ്, സാമൂഹ്യനീതി നിക്ഷേധവും പരിഹാരവും എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ബൈബിള്‍ വിശകലനം എന്ന വിഷയത്തില്‍ എന്‍.കെ. തോമസ്എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: