തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം അടക്കമുള്ള ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാതിനു ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണിക്കാമെന്ന് ഗവര്‍ണറെ കണ്ട ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഏതുനിമിഷവും പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തില്‍ സര്‍ക്കാരിനു പൂര്‍ണ തൃപ്തിയുണെ്ടന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: