ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 25ന് ശ്രീധര്‍മ്മശാസ്ത ക്ഷേത്രനിര്‍മ്മാണ ധനസമര്‍പ്പണ യജ്ഞം ആരംഭിക്കും. വൈകീട്ട് 6 മണിക്ക് എസ്എന്‍ഡിപി മന്ദിരത്തില്‍ നടക്കുന്ന ധനസമര്‍പ്പണ യജ്ഞത്തില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്, റിട്ട.ജഡ്ജി സുന്ദരം ഗോവിന്ദ്, നൊച്ചിമഹൈന്ദവാശ്രമം സ്വാമിപുരന്ദരാനന്ദ, ആലുവ ആദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, വിഎച്ച്പി അഖിലഭാരതീയ ഉപാദ്ധ്യക്ഷന്‍ കെ.വി.മദനന്, അഖിലഭാരതീയ അയ്യപ്പസമാജം ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ശഭരിമല മുന്‍മേല്‍ശാന്തി ഏഴിക്കോട് ശശിനമ്പൂതിരി, ആലങ്ങാട് യോഗം പെരിയോന്‍ വിജയകുമാര്‍, ആലങ്ങാട്ടുയോഗം ഗുരുസ്വാമി മഞ്ഞപ്രരാജപ്പന് നായര്‍, എന്‍എസ്എസ് താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ഡി.ജയചന്ദ്രന് നായര്‍, എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി കെ.എന്‍.ദിവകരന്, കെപിഎംഎസ് താലൂക്ക് സെക്രട്ടറി ടി.കെ.രാജഗോപാല്‍, ജിഎസ്ബിവൈ സെക്രട്ടറി എന്‍.വിജയകുമാര്‍, അഖിലകേരള വിശ്വകര്‍മ്മ മഹാസഭ താലൂക്ക് സെക്രട്ടറി എം.ആര്.രമേശ്, കെഎസ്എസ് താലൂക്ക് സെക്രട്ടറി എം.കെ.സുരേഷ്, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണന്, വാര്‍ഡ് മെമ്പര്‍മാരായ കെ.കെ.ശിവാനന്ദന്, രാജു കുംബ്ലാന്‍, രമണന് ചേലേക്കുന്ന്, സി.എസ്.പ്രദീപ്, പി.ആര്.ബിനു എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: