തൃപ്പൂണിത്തുറ: സ്റ്റാച്യു ജംഗ്ഷന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തുള്ള കച്ചവടക്കാരുടെ കെട്ടിടങ്ങള്‍ പൊതുമരാമത്ത് അധികൃതര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി.
ഗവ.താലൂക്ക് ആശുപത്രി റോഡില്‍ വടക്കെയറ്റത്തുള്ള 8 ഓളം കച്ചവടസ്ഥാപനങ്ങളാണ് അധികൃതര്‍ പൊളിച്ചുമാറ്റിയത്. 35 കൊല്ലം മുതല്‍ 65 കൊല്ലം വരെയായി പാരമ്പര്യമായിട്ടും അല്ലാതെയും തുടര്‍ന്നുവന്ന കച്ചവടകാരുടെ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. ഇതോടെ സ്റ്റാച്യുവിന് തെക്കുഭാഗത്ത് 8 സെന്റോളം സ്ഥലം ലഭ്യമാകുമെന്നാണ് കരുതുന്നത്.
സ്റ്റാച്യുവില്‍ രാവിലെ എത്തിയ പൊതുമരാമത്ത്, റവന്യു, വില്ലേജ് അധികൃതര്‍ കച്ചവടക്കാരുമായി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സംസാരിച്ചെങ്കിലും തര്‍ക്കമുണ്ടായി. കച്ചവടക്കാര്‍ കുടുതല്‍ സമയം ആവള്യപ്പെട്ടെങ്കിലും ആദ്യം 3 മണിവരെയും പിന്നീട് 6 മണിവരെയും അധികൃതര്‍ നീട്ടിനല്‍കി. ഇതിനിടെ കച്ചവടക്കാര്‍ സാധനങ്ങളെല്ലാം എടുത്ത് മാറ്റി. 4 മണിയോടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 6 മണികഴിഞ്ഞതോടെ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി.
ന്യായവിലയും പുനരധിവാസവും ആവശ്യപ്പെട്ട് മര്‍ച്ചന്റ് യൂണിയന്റെ നേതൃത്വത്തില്‍ രാവിലെ ടൗണിലെ പ്രതിഷേധ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: