അങ്കമാലി: കേരള പുലയര്‍ മഹാ സഭ(കെപിഎംഎസ്) എറണാകുളം ജില്ലാ ജനറല്‍ കണ്വെന്ഷന് അങ്കമാലിയില്‍ നടന്നു. സിഎസ്എ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്ന പട്ടികയിലെ പേരുകാരായ പട്ടിക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ പരിരക്ഷകള്‍ക്കു വേണ്ടിയുള്ള സാമൂഹ്യപദവി നിര്‍ണയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റവന്യൂ ഉദ്യോഗസ്ഥരുടെ ജോലിഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭരണഘടനയുടെ ദൗത്യനിര്‍വഹണത്തെ ഭാരമായി കാണാതെ ദുര്‍ബല വിഭാഗങ്ങളുടെ സാമൂഹ്യപുരോഗതിക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് രമേഷ് പുന്നേക്കാടന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല, സെക്രട്ടേറിയേറ്റംഗം ടി.എ. വേണു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.കെ. സന്തോഷ്, ഒ.എം. ഷാജി, ശശി കുഞ്ഞുമോന്, ടി.വി. ശശി, ജില്ലാ സെക്രട്ടറി എം.വി. ഷാലു, കെപിഎംഎഫ് സംസ്ഥാന ട്രഷറര്‍ സുനന്ദ രാജന്, ജില്ലാ ഭാരവാഹികളായ കെ.കെ. ബാബു, കെ.എന്‍. മോഹനന്, എം.എസ്. സിനോജ്, കെപിഎംഎഫ് ജില്ലാ പ്രസിഡന്റ് ശശികല രാമന്‍കുട്ടി, പഞ്ചമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകല, എംപ്ലോയീസ് ഫോറം ജില്ലാ സെക്രട്ടറി സോമസുന്ദരന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അംബേദ്കര്‍ ജഗത് റോസ്, അങ്കമാലി യൂണിയന് സെക്രട്ടറി പി.കെ. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചമി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വി. ശ്രീധരന് പഠനക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: