തിരുവനന്തപുരം: ഇടതുമുന്നണി സമരത്തിന് പബ്ലിസിറ്റി നല്‍കിയത് സര്‍ക്കാരാണെന്ന് കെ.മുരളീധരന് എം.എല്‍.എ. മുഖ്യമന്ത്രി പാര്‍ട്ടിയുമായി കൂടിയാലോചിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. പാര്‍ട്ടി നേതാക്കള്‍ കാര്യങ്ങള്‍ അറിയുന്നത് പത്രത്തിലൂടെയാണെന്നും മുരളീധരന് ആരോപിച്ചു.
സമരവുമായി ബന്ധപ്പെട്ട പോലീസിന്റെ ഉത്തരവുകള്‍ കോടതിയില്‍ പോലും നിലനില്‍ക്കാത്ത കാര്യങ്ങളാണ്. പാചകപ്പുര പൊളിക്കാന്‍ പോയ പോലീസുകാര്‍ തോമസ് ഐസകിന്റെ താടി കണ്ട് തിരിച്ചുവന്നു. പാര്‍ട്ടി നല്കുന്ന പിന്തുണ മുഖ്യമന്ത്രി തിരികെ നല്‍കുന്നില്ല. ഈ സംഭവങ്ങള്‍ കെ കരുണാകരന്റെ കാലത്താണെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നുവെന്ന് ആലോചിക്കണമെന്നും മുരളി പറഞ്ഞു.
എല്‍ഡിഎഫിന്റെ ഉപരോധ സമരം സര്‍ക്കാര്‍ വിജയിപ്പിച്ചെന്നും കെ മുരളീധരന് കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവന കേരള കോണ്‍ഗ്രസ് എമ്മിന്റെ അഭിപ്രായമാണ്. അല്ലെങ്കില്‍ പി.സി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കണമായിരുന്നെന്ന് മുരളീധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: