Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 216-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 08:46 pm IST
inSamskriti

പ്രാണശക്തൗ നിരുദ്ധായാം മനോ രാമ വിലീയതേ

ദ്രവ്യച്ഛായാനു തദ്ദ്രവ്യം പ്രാണരൂപം ഹി മാനസം

വസിഷ്ഠന്‍ തുടര്‍ന്നു: പരമ്പൊരുളില്‍ ഉയര്‍ന്നുവരുന്ന ഒരു ചിന്താശകലമാണ്‌ വ്യക്തിഗതബോധം. ഈ ബോധശകലം സ്വദേഹബോധത്തില്‍ നിന്നും ചിന്തയില്‍നിന്നും സ്വതന്ത്രമാവുമ്പോള്‍ മുക്തിയായി. ലോകമെന്ന ഈ കാഴ്‌ച്ചയ്‌ക്കു കാരണം അനന്താവബോധത്തിലുണ്ടാകുന്ന ചിന്താസ്ഫുരണങ്ങളത്രേ. അവ പരിമിതപ്പെട്ട വ്യക്തിഗതബോധങ്ങള്‍ക്കു ബീജമാവുന്നു. ഇങ്ങിനെ തന്റെ സഹജസ്ഥിതിയായ പ്രശാന്തതയില്‍ നിന്നും സ്വയം അകന്നെന്നപോലെ, ചിന്താശകലങ്ങളാല്‍ കളങ്കപ്പെട്ടപോലെ, വ്യക്തിബോധത്തില്‍ ചിന്താശക്തി ഉദയംചെയ്തു. അതിലൂടെ മനസ്സ്‌ ഒരു പ്രപഞ്ചത്തെ സങ്കല്‍പ്പിച്ചു ചിന്തിച്ചുണ്ടാക്കി. ?രാമാ, പ്രാണശക്തിയെ നിയന്ത്രിക്കുന്നതിലൂടെ മനസ്സും നിയന്ത്രിക്കപ്പെടുന്നു. വസ്തുവിനെ മാറ്റിയാല്‍പ്പിന്നെ അതിന്റെ നിഴലുമാത്രമായുണ്ടാവുന്നതെങ്ങിനെ? പ്രാണശക്തിയുടെ നിയന്ത്രണം കൊണ്ട്‌ മനസ്സില്ലാതാകുന്നു.?

പ്രാണശക്തിയുടെ സഞ്ചാരംകൊണ്ടാണ്‌ ഒരുവന്‍ തനിക്കെവിടെയെങ്കിലും വെച്ചുണ്ടായ അനുഭവങ്ങളെ ഓര്‍മ്മിക്കുന്നത്‌. അതിനു മനസ്സെന്നു പറയുന്നു. പ്രാണന്റെ ചലനം അനുഭവിക്കുന്നതു മനസ്സാണ്‌.. പ്രാണശക്തിയെ ഇനിപ്പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ നിയന്ത്രണവിധേയമാക്കാം. നിര്‍മമത, പ്രാണായാമം, പ്രാണസഞ്ചാരങ്ങളെക്കുറിച്ചുള്ള അന്വേഷണം, മേധാശക്തികൊണ്ട്‌ ദു:ഖാങ്ങളെ ഇല്ലാതാക്കല്‍, പരമ്പൊരുളിനെക്കുറിച്ചുള്ള നേരറിവ്‌, അല്ലെങ്കില്‍ അനുഭവം എന്നിവയിലൂടെ പ്രാണനെ നിയന്ത്രിക്കാനാവും.

ഒരു കല്ലില്‍ ബുദ്ധിയുണ്ടെന്നനുമാനിക്കാന്‍ മനസ്സിനാവും, എന്നാല്‍ മനസ്സിന്‌ സ്വയം ബുദ്ധിയുടെ കണികപോലുമില്ല. കേവലം ജഢമായ പ്രാണശക്തിയാണ്‌ ചലനത്തെ നയിക്കുന്നത്‌. ബുദ്ധി, ബോധം, വിവേകം എന്നിവ ശുദ്ധവും ശാശ്വതവും സര്‍വ്വവ്യാപിയുമായ ആത്മാവിന്റെ ഭാവങ്ങളാണ്‌.. മനസ്സാണീ രണ്ടും തമ്മിലൊരു ബന്ധമുണ്ടെന്നനുമാനിക്കുന്നത്‌. എന്നാല്‍ ഒന്ന്‌ സത്തും മറ്റേത്‌ അസത്തുമാവുമ്പോള്‍ അവ തമ്മിലുള്ള ബന്ധം സാദ്ധ്യമല്ല. ആ മിഥ്യാബന്ധുതയില്‍ നിന്നുണ്ടാവുന്ന എല്ലാ ധാരണകളും അപ്പോള്‍ അസംബന്ധങ്ങള്‍ തന്നെ. ഇതിനാണ്‌ മായ, അവിദ്യ, അജ്ഞാനം എന്നെല്ലാം പറയുന്നത്‌. പ്രപഞ്ചമെന്ന ഭ്രമക്കാഴ്‌ച്ചയാണിത്‌. പ്രത്യക്ഷലോകമെന്ന പ്രകടനം. പ്രാണശക്തിയും ബോധവും തമ്മിലുള്ള ബന്ധം വെറും സങ്കല്‍പ്പം മാത്രം. ഈ സങ്കല്‍പ്പമില്ലെങ്കില്‍ പ്രത്യക്ഷപ്പെടാന്‍ ലോകവുമില്ല.

പ്രാണന്‌ ബോധവുമായുള്ള ഈ ചാര്‍ച്ചകാരണം ലോകത്തെ അറിയാനും അനുഭവിക്കാനും സാധിക്കുന്നു. എന്നാല്‍ ഇതെല്ലാം വ്യര്‍ത്ഥമത്രേ. ഒരു കുട്ടി ഇല്ലാത്ത ഭൂതത്തെ ഇരുട്ടില്‍ കണ്ടു പേടിക്കുന്നതുപോലെ അയാഥാര്‍ത്ഥ്യമത്രേ ഇത്‌. സത്യത്തില്‍ എല്ലാം അനന്താവബോധത്തിലെ സഞ്ചാരങ്ങള്‍ മാത്രം. പരിമിതമായ ഏതെങ്കിലും ഘടകങ്ങള്‍ക്ക്‌ അനന്തതയെ ബാധിക്കാനാവുമോ? താഴെക്കിടയിലുള്ള ഒരു വസ്തുവിന്‌ ഉയര്‍ന്ന തലത്തിലുള്ള ഒന്നിനെ സ്വാധീനിക്കാന്‍ എങ്ങിനെ സാധിക്കും?

അതുകൊണ്ട്‌ രാമാ, മനസ്സും പരിമിതമായ ബോധവും ഒന്നും ഉണ്മയല്ല. ഈ സത്യം നേരറിവായി മാറുമ്പോള്‍പ്പിന്നെ മനസ്സില്ല. കാരണം മനസ്സെന്നത്‌ ആദ്യമേ തന്നെ വെറും തെറ്റിദ്ധാരണ മാത്രമായിരുന്നല്ലോ. അപൂര്‍ണ്ണമായ അറിവാണിതിനു കാരണം. തെറ്റിദ്ധാരണ നീങ്ങുമ്പോള്‍ മനസ്സില്ലാതാവുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.