എരുമേലി: വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടില്‍ ചത്തുകിടന്ന പോത്തിനെ ഇറച്ചിയാക്കി വില്‍ക്കാനുള്ള ശ്രമം പള്ളി അധികൃതര്‍ ഇടപെട്ടു തടഞ്ഞു. എരുമേലി ടൗണില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം റോഡിലൂടെ നടത്തിക്കൊണ്ടുവന്ന രണ്ട്‌പോത്തുകളില്‍ അവശനിയിലായ ഒരു പോത്ത് രാത്രി തന്നെ ചത്തുപോയിരുന്നു. ചത്തപോത്തിനെ ഗ്രൗണ്ടില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് രാവിലെ കശാപ്പുകാരനോട് നാട്ടുകാരില്‍ ചിലര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചത്ത പോത്തിന്റെ തലയറുത്ത് ഇറച്ചിയാക്കാനുള്ള ശ്രമം പരാതിപറഞ്ഞ നാട്ടുകരുടെ ശ്രദ്ധയില്‍പെട്ടതോടെ എരുമേലി പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു. പള്ളി അധികൃതരുടെ പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി പോത്തിനെ വീണ്ടും കഷ്ണങ്ങളാക്കി കുഴിച്ചുമൂടാന്‍ വാഹനത്തില്‍ കയറ്റി വിടുകയുംചെയ്തു. കുഴിച്ചുമൂടാന്‍ പോലീസ് നിര്‍ദ്ദേശിച്ച ചത്ത പോത്തിനെ കശാപ്പുകാരന്‍ താമസിക്കുന്ന വീട്ടില്‍ തന്നെ ഇറക്കിയെന്നും പരാതിക്കാരന്‍ പറഞ്ഞു.
എന്നാല്‍ ചത്തപോത്തിനെ ഇറച്ചിയാക്കി വില്‍ക്കാതിരിക്കാന്‍ കുഴിച്ചുമൂടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തൊട്ടുമുമ്പ് പോലീസ് സ്ഥലം വിട്ടതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവം സംബന്ധിച്ച് എരുമേലി സ്വദേശി ഐവാന്‍ എന്നിയാള്‍ക്കെതിരെ കേസ് എടുത്തു.
















