അടിമാലി: കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ദുരന്തമനുഭവിക്കുന്ന ഇടുക്കി ജില്ലയ്ക്ക് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചീയപ്പാറ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍ തോതിലെ കൃഷിനാശമാണ് ഇടുക്കിയിലുണ്ടായിട്ടുള്ളതെന്നും സഹായത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: