വാഷിംഗ്ടണ്‍: മുതിര്‍ന്നവരുടെ തലച്ചോറിനെ ബാധിക്കുന്ന ക്യാന്‍സറിന് കാരണമായ 18 ജീനുകളെ തിരിച്ചറിഞ്ഞതായി പഠനം. കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഹെര്‍ബര്‍ട്ട് ഇര്‍വിംഗ് കോംപ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ക്യാന്‍സറിന്റെ ശസ്ത്രക്രിയ ജീനുകളുമായി ബന്ധപ്പെട്ടാണ് ഇതിന് ചികിത്സ നിര്‍ണയിക്കുന്നത്. ഈ സക്രിയ ജീനുകളെ നിഷ്ക്രിയമാക്കിയാല്‍ ക്യാന്‍സറിനെ കീഴടക്കാനാവുമെന്ന് കരുതുന്നതായി കൊളംബിയ മെഡിക്കല്‍ സെന്ററിലെ പ്രൊഫസര്‍ അന്റോണിയോ ഇവാറോണ് പറയുന്നു. അതിനാല്‍ ചികിത്സക്ക് പറ്റിയ ഈ സക്രിയ ജീനുകളാണ്. ഈ രീതിയിലുള്ള 18 തരം ജീനുകളെയാണ് ഗവേഷകസംഘം തിരിച്ചറിഞ്ഞിട്ടുള്ളത്.
ബ്രെയിന്‍ ക്യാന്‍സറിന്റെ പ്രാരംഭഘട്ടത്തിലുള്ള ജീനുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗികള്‍ക്ക് ചികിത്സ നിശ്ചയിക്കാനാവുമെന്ന് ഗവേഷകസംഘം വിലയിരുത്തുന്നു.
തിരിച്ചറിയപ്പെട്ട അറുപത് ശതമാനത്തിലധികം സക്രിയ ജീനുകളാണ് പ്രാരംഭഘട്ടത്തിലുള്ള ബ്രെയിന്ക്യാന്സര് രോഗികളില്‍ കണ്ടെത്തിയത്. ഈ രോഗികളെ ഗവേഷകസംഘം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കി.
പ്രാരംഭഘട്ടത്തിലുള്ള രോഗികളിലെ സക്രിയ ജീനുകള്‍ 140 ദിവസങ്ങള്‍ക്കുള്ളില്‍ നിഷ്ക്രിയമാകുന്നതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അതുവരെ നിഷ്ക്രിയമായിരുന്ന ജീനുകള്‍ ഇതിനുശേഷം സക്രിയമാകുന്നതും ഗവേഷകസംഘം കണ്ടെത്തി. അതിനാല്‍ സക്രിയമായതും അല്ലാത്തതുമായ ജീനുകളെ ഒരുപോലെ ഇല്ലാതാക്കുന്ന ചികിത്സാരീതിയാണ് അവലംബിക്കേണ്ടത്. ഇതിന് മികച്ച ചികിത്സാരീതിയാണ് സ്വീകരിക്കേണ്ടതെന്നും ഗവേഷകസംഘം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: