ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര 777 പോയിന്റുമായി ഏഴാം സ്ഥാനം നിലനിര്‍ത്തി. ആദ്യ ഇരുപതില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യന്‍ താരവും പൂജാര മാത്രമാണ്. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി 21-ാമതാണ്. ബാറ്റ്സ്മാന്മാരില് ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയാണ് ഒന്നാമത്. ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കാണ് രണ്ടാമത്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് ക്ലാര്‍ക്ക് 883 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ നേടിയ 187 റണ്‍സാണ് റാങ്കിംഗില്‍ വന്‍ കുതിപ്പ് സമ്മാനിച്ചത്. വെസ്റ്റിന്‍ഡീസ് താരം ചന്ദര്‍പോള്‍ മൂന്നാമതായി.
ബൗളര്‍മാരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ ഇരുപതില്‍ സ്ഥാനം പിടിച്ചു. എട്ടാംസ്ഥാനത്തുള്ള ആര്. അശ്വിനാണ് മുന്നിലുള്ള ഇന്ത്യന്‍ താരം. പ്രഗ്യാന്‍ ഓജ 10-ാം സ്ഥാനത്തും സഹീര്‍ ഖാന് 17-ാം സ്ഥാനത്തുമാണ്. രവീന്ദ്ര ജഡേജ 25-ാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ ഡ്വെയ്ല് സ്റ്റെയിനാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഫിലാന്‍ഡര്‍ രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കന്‍ സ്പിന്നര്‍ ഹെറാത്ത് മൂന്നാം സ്ഥാനത്തും പാക് സ്പിന്നര്‍ സയീദ് അജ്മല്‍ നാലാം സ്ഥാനത്തും നില്ക്കുന്നു. ഇന്നലെയാണ് പുതിയ റാങ്കിംഗ് പട്ടിക പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: