തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നാര്‍ക്ക് ഭീക്ഷണികത്ത്. തട്ടിപ്പിനെ തുടര്‍ന്ന് അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സരിതയെ കൊല്ലുമെന്ന് കാണിച്ചാണ് കത്ത്.
കത്തിലെ ഭീക്ഷണിയെ തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തപാല്‍ മുഖേന ഇന്നലെ ഉച്ചയ്ക്ക് സൂപ്രണ്ട് നസീറാ ബീവിയ്ക്കാണ് കത്ത് ലഭിച്ചത്. സരിത കൊല്ലപ്പെടുമെന്നും അത് സാധാരണരീതിയിലായിരിക്കില്ലെന്നുമാണ് കത്തില്‍ പറയുന്നത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ, അസുഖം വരുമ്പോള്‍ മരുന്ന് മാറി നല്‍കിയോ, മരുന്നിനിടയിലൂടെ മരണത്തിന് ഇടയാക്കാവുന്ന രീതിയിലുള്ള ഗുളികകള്‍ നല്‍കിയോ കൊല്ലപ്പെടാമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അതിന്റെ ഉത്തരവാദിത്തം സൂപ്രണ്ടിനായിരിക്കുമെന്നും പ്രമോഷനുകളും മറ്റും നഷ്ടപ്പെടുമെന്നും കത്തില്‍ വിവരിക്കുന്നു. ഭരണം മാറിയാലും രക്ഷയില്ലെന്നും പറയുന്നുണ്ട്. എവിടെ നിന്ന് അയച്ചെന്ന് അറിയാതിരിക്കാന്‍ തപാലിലെ സീലുള്ള ഭാഗം കീറിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: