തൃപ്പൂണിത്തുറ: അഴിമതിയും അധികാരദുര്വിനിയോദവും നടത്തിയ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാനും, വാര്‍ഡ് കൗണ്‍സിലറും രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ മുനിസിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്തി.
രണ്ട് സ്വകാര്യവ്യക്തികള്‍ക്കുവേണ്ടി കെട്ടിട സമുച്ചയം പണിയാനുള്ള സൗകര്യത്തിന് 13 ലക്ഷം രൂപ മുനിസിപ്പല്‍ ഫണ്ട് ഉപയോഗിച്ച് 5 മീറ്റര്‍ റോഡ് നിര്‍മ്മിച്ചു കൊടുത്തത് സംബന്ധിച്ച് പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍സിപ്പല്‍ സമിതി സമര രംഗത്തെത്തിയിട്ടുള്ളത്.
ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടിയാണ് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് നടത്തിയ കൂട്ടധര്‍ണ്ണ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.കെ.വി.സാബു ഉദ്ഘാടനം ചെയ്തു. അഴിമതിയും, അധികാരദുര്‍വിനിയോഗവും നടത്തിയ നഗരസഭചെയര്മാനെതിരെ മൗനം പാലിക്കുന്ന പ്രതിപക്ഷനടപടി ചെയര്‍മാനെ സഹായിക്കുന്നതിന് തുല്യമാണെന്ന് അഡ്വ.സാബു പറഞ്ഞു. യോഗത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം കെ.വി.സുബ്രഹ്മണ്യന്, മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍, കെ.വി.സുനില്‍കുമാര്‍, കൗണ്‍സിലര്‍ ആര്.സാബു, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബൈജു, പ്രഭാകരന്, സി.രാജേന്ദ്രന്, അരവിന്ദന്, വി.വി.വിനോദ്, പി.വി.പ്രേംകുമാര്‍, കെ.എസ്.സുജിത്ത് എന്നിവര്‍ സംസാരിച്ചു. രഞ്ജിത് ഗോപാലകൃഷ്ണന്, ശ്രികാന്ത്, സലി, സുധി വെള്ളങ്ങത്തില് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: