Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വന്റി 20 പരമ്പര ദക്ഷിണാഫ്രിക്കക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2013, 10:01 pm IST
in Cricket

ഹംബന്‍ടോട്ട: ഏകദിന പരമ്പരയിലെ പരാജയത്തിന്‌ തിരിച്ചടി നല്‍കിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരവും വിജയിച്ചാണ്‌ മൂന്ന്‌ മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക നേടിയത്‌. പരമ്പരയിലെ അവസാന മത്സരം ഇന്ന്‌ നടക്കും.

ആദ്യം ബാറ്റ്‌ ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 145 റണ്‍സ്‌ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക്‌ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി 36 റണ്‍സെടുത്ത ഡേവിഡ്‌ മില്ലറും 30 റണ്‍സെടുത്ത ജെ.പി. ഡുമ്നിയും മികച്ച പ്രകടനം നടത്തി. ശ്രീലങ്കന്‍ നിരയില്‍ 39 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയാണ്‌ ഭേദപ്പെട്ട പ്രകടനം നടത്തിയത്‌. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ്‌ മില്ലറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തെ ടോസ്‌ നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. എന്നാല്‍ സ്കോര്‍ 11 റണ്‍സിലെത്തിയപ്പോള്‍ ആദ്യവിക്കറ്റ്‌ നഷ്ടമായി. 7 റണ്‍സെടുത്ത ഹെന്‍റി ഡേവിഡ്സിനെ കുലശേഖര വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ ഡി കോക്കും ഡു പ്ലെസിസും ചേര്‍ന്ന്‌ സ്കോര്‍ 44 റണ്‍സിലെത്തിച്ചു. എന്നാല്‍ 19 റണ്‍സെടുത്ത ഡി കോക്കിനെ സേനാനായകെയുടെ പന്തില്‍ സംഗക്കാര സ്റ്റാമ്പ്‌ ചെയ്തതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. നാല്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക്‌ നഷ്ടമായി. 12 റണ്‍സെടുത്ത ഡു പ്ലെസിസിനെ മലിംഗ ബൗള്‍ഡാക്കി. പിന്നീട്‌ ഡുമ്നിയും എ.ബി. ഡിവില്ലിയേഴ്സും ചേര്‍ന്ന്‌ സ്കോര്‍ 86 റണ്‍സിലെത്തിച്ചെങ്കിലും 15 റണ്‍സെടുത്ത ഡിവില്ലിയേഴ്സ്‌ റണ്ണൗട്ടായതോടെ 38 റണ്‍സിന്റെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ 23 പന്തില്‍ നിന്ന്‌ 30 റണ്‍സെടുത്ത ഡുമ്നി സേനാനായകെയുടെ പന്തില്‍ ആഞ്ചലോ മാത്യൂസിന്‌ ക്യാച്ച്‌ നല്‍കി മടങ്ങി. സ്കോര്‍ 136-ല്‍ എത്തിയപ്പോള്‍ ടോപ്‌ സ്കോറര്‍ മില്ലറും തിരിച്ചെത്തി. 21 പന്തില്‍ നിന്ന്‌ 36 റണ്‍സെടുത്ത മില്ലറെ കുലശേഖരയുടെ പന്തില്‍ ചണ്ഡിമല്‍ പിടികൂടി. ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ 10 റണ്‍സോടെ പാര്‍നലും 7 റണ്‍സുമായി ഡേവിഡ്‌ വീസുമായിരുന്നു ക്രീസില്‍. ശ്രീലങ്കക്ക്‌ വേണ്ടി കുലശേഖര, സേനാനായകെ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

146 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ശ്രീലങ്കയെ തുടക്കത്തിലേ വിക്കറ്റ്‌ വീഴ്‌ത്തി ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലാക്കി. സ്കോര്‍ എട്ട്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ 6 റണ്‍സെടുത്ത ജയവര്‍ദ്ധനെയെ സൊസൊബേയുടെ പന്തില്‍ ഡി കോക്ക്‌ കയ്യിലൊതുക്കി. അധികം കഴിയും മുന്നേ ക്യാപ്റ്റന്‍ ചണ്ഡിമലും മടങ്ങി. സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ രണ്ട്‌ റണ്‍സെടുത്ത ചണ്ഡിമലിനെ സൊസൊബേ ഡികോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട്‌ സ്കോര്‍ 48-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത കുശല്‍ പെരേരയും മടങ്ങി. ഇമ്രാന്‍ താഹിറിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങിയാണ്‌ പെരേര മടങ്ങിയത്‌.
പിന്നീട്‌ സംഗക്കാരയും തിരിമന്നെയും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും സ്കോര്‍ 85-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 18 റണ്‍സെടുത്ത തിരിമന്നെയെ പാര്‍നല്‍ ബൗള്‍ഡാക്കി. മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും ലങ്കക്ക്‌ നഷ്ടമായി. ഒരു റണ്‍സെടുത്ത ആഞ്ചലോ മാത്യൂസിനെ വീസിന്റെ പന്തില്‍ ഡിവില്ലിയേഴ്സ്‌ കയ്യിലൊതുക്കി. സ്കോര്‍ 90-ല്‍ നില്‍ക്കേ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍ കുമാര്‍ സംഗക്കാരയും മടങ്ങി. 39 റണ്‍സെടുത്ത സംഗയെ മോര്‍ക്കല്‍ വീസിന്റെ കൈകളിലെത്തിച്ചു. അഞ്ച്‌ റണ്‍സിനിടെയാണ്‌ ഈ മൂന്നുവിക്കറ്റുകളും ലങ്കക്ക്‌ നഷ്ടമായത്‌. സ്കോര്‍ 112-ല്‍ നില്‍ക്കേ 10 റണ്‍സെടുത്ത കുലശേഖരയെ മോര്‍ക്കല്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ തീസര പെരേര 22 റണ്‍സെടുത്ത്‌ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക്‌ നയിക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി സൊസൊബേയും മോര്‍ക്കലും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.