കാസര്‍കോട്: ഗുണ്ടാ ആക്ട് പ്രകാരം ഒരാളെ കൂടി കാസര്‍കോട് ടൗണ്‍ പോലീസ് അറസറ്റ് ചെയ്തു. മുട്ടത്തൊടി ചെട്ടുംകുഴിയിലെ എന്‍.വി അബ്ദുല്‍ റഷീദി (28) നെയാണ് കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ടി. ഉത്തംദാസ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പെയിണ്റ്റിംഗ് തൊഴിലാളിയായ അബ്ദുല്‍ റഷീദ് അഞ്ചിലധികം ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഫെബ്രുവരി അഞ്ചിന് ചെങ്കള നാലാംമൈലില്‍ വെച്ച് അണങ്കൂറ്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെയും സുഹൃത്ത് സുധീറിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, 2012 മെയ് 28 ന് ചന്ദ്രഗിരി പുഴയ്ക്ക് സമീപം വെച്ച് മുഹമ്മദ് റമീസ് എന്ന യുവാവിനെ അക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലും, 2012 ജൂണ്‍ 10 ന് ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഭാഷിനെ അക്രമിച്ച് രണ്ട് പവന് സ്വര്‍ണമാല കവര്‍ച്ച ചെയ്ത കേസിലും അബ്ദുല്‍ റഷീദ് പ്രതിയാണ്. 2011 ഒക്ടോബര്‍ രണ്ടിന് കാസര്‍കോട് പള്ളത്ത് വെച്ച് മത്സ്യമാര്‍ക്കറ്റില്‍ നിന്നും മടങ്ങുകയായിരുന്ന പി.എ രാഗേഷിനെ വയറിന് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും2010 ഡിസംബര്‍ അഞ്ചിന് കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ് അക്രമം നടത്തി ്രെഡെവര്‍ സുരേഷിനെ പരിക്കേല്‍പ്പിക്കുകയും ബസിന് കേടുപാടു വരുത്തി 14,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയ കേസിലും പ്രതിയാണ്. ഇയാളെ കണ്ണൂറ് സെന്‍ട്രല്‍ ജയിലിലടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: