തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സരിത വിവാദത്തിലകപ്പെട്ട് കാഴ്ച്ചക്കാരെ പോലെ നിഷ്ക്രിയരായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. അതുകൊണ്ട് തന്നെ കനത്ത മഴയെ തുടര്‍ന്ന് പട്ടിണിയിലും പരിവട്ടത്തിലുപ്പെട്ട് ദുരിതം അനുഭവിക്കുന്ന കേരള ജനതയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
റംസാനും ഓണവും പടിവാതില്ക്കല് എത്തിയിട്ടും ജനങ്ങളുടെ ദുരിതം അകറ്റാന്‍ സര്‍ക്കാര്‍ ഒന്നു ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രഇടപെടല്‍ ആവശ്യമാണെന്നും വിഎസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: