കൊച്ചി: നടപ്പുവര്‍ഷം 100 കോടി രൂപയുടെ ഖാദി ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വിറ്റഴിക്കുമെന്ന് ഖാദി-സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ഖാദി ഉത്പന്നങ്ങളുടെ പ്രതിവര്‍ഷ വിറ്റുവരവ് 70 കോടി രൂപയായിരുന്നു. കലൂരിലെ ഖാദി ടവറില്‍ നവീകരിച്ച വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനവും ഖാദി ഓണം-റംസാന് മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഖാദി ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.പി.നൂറുദ്ദിന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഖാദിമേളയുടെ ഭാഗമായുള്ള സമ്മാനപദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡന് എംഎല്‍എയും സില്‍ക്ക് പവലിയന്റെ ഉദ്ഘാടനവും മേയര്‍ ടോണി ചമ്മണിയും നിര്‍വഹിച്ചു. ഖാദി ഫെഡറേഷന് പ്രസിഡന്റ് കെപി ഗോപാല പൊതുവാള്, ഖാദി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബാബുരാജ്, പിഎന്‍ പ്രസന്ന കുമാര്‍,സെക്രട്ടറി പിടി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബംഗാള്‍, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നുള്ള ഖാദി സില്‍ക്ക് തുണിത്തരങ്ങള്‍ മാത്രമാണ് താഴെയുള്ള പുതിയ ശീതീകരിച്ച ഷോറൂമിന്റെ പ്രത്യേകത. 4500 ചതുരശ്രയടി വിസിതീര്‍ണമുള്ള ഈ ശാല 60 ലക്ഷം രൂപ മുതല്‍മുടക്കിലാണ് നവീകരിച്ചത്. സാരി, ഷര്‍ട്ടിങ്, ചുരിദാര്‍ വസ്ത്രശ്രേണികള്‍ ഇവിടെ ലഭ്യമാകും. 2000 രൂപ മുതല്‍ 15000 രൂപ വരെയുള്ള വിലനിലവാരത്തില്‍ സില്‍ക്കിന്റെ മായാലോകമാണ് ഇവിടെ പ്രവര്‍ത്തിക്കുക. പോച്ചംപ്പിള്ളി, ബാലുശേരി, കാന്താ, വാരണാസി, ബനാറസ്, ടസ്സര്‍, ജക്കാഡ്, ജെറി സില്‍ക്ക്, ജൂട്ട് സില്‍ക്ക്, പയ്യന്നൂര്‍ പട്ട് എന്നിവയും മനംമയക്കുന്ന സ്വപ്നവര്‍ണങ്ങളില്‍ ഇവിടെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: