ന്യൂദല്‍ഹി: ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹര്‍ജി നല്‍കിയത്. കെ ജി ബാലകൃഷ്ണനെ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം.
ജസ്റ്റിസ്റ്റ് ബാലകൃഷ്ണനും കുടുംബവും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കാട്ടി ഒരു സന്നദ്ധ സംഘടന പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് കെ.ജി.ബി മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് സ്ഥാനത്ത് തുടരുന്നത് ശരിയായ നടപടിയല്ലെന്ന് പ്രശാന്ത് ഭൂഷണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കെ ജി ബാലകൃഷ്ണനെതിരെ നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കെ ജി ബാലകൃഷ്ണനെ മനുഷ്യാവകാശ കമ്മീഷന് സ്ഥാനത്തു നിന്നു നീക്കാന്‍ ശുപാര്‍ശ ചെയ്യില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: