മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍. ഒന്നാം ഇന്നിംഗ്സില്‍ അവര്‍ 7 വിക്കറ്റിന് 527 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 187 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്ക്കിന്റെയം 89 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിന്റെയും 84 റണ്‍സെടുത്ത റോജേഴ്സിന്റെയും 65 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബ്രാഡ് ഹാഡിന്റെയും 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഓസീസിനെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 17 റണ്‍സെടുത്തിടുണ്ട്. 15 റണ്‍സുമായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഒരു റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.
മൂന്നിന് 303 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസത്തെ കളി പുനരാരംഭിച്ച ലങ്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. നാലാം വിക്കറ്റില്‍ സ്റ്റീവന്‍ സ്മിത്തുമൊത്ത് ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്ത 214 റണ്‍സാണ് ഇന്നിംഗ്സില്‍ വഴിത്തിരിവായത്. മൂന്നിന് 129 എന്ന നിലയിലാണ് ഇരുവരും ഒത്തുചേര്‍ന്നത്. സ്കോര്‍ 343 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 89 റണ്‍സെടുത്ത സ്മിത്തിനെ ബെയര്‍സ്റ്റോവിന്റെ കൈകളിലെത്തിച്ച് സ്വാനാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ഡേവിഡ് വാര്‍ണര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 365 റണ്‍സിലെത്തിയപ്പോള്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത വാര്‍ണറെ സ്വാന് ട്രോട്ടിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്ലാര്‍ക്കിനൊപ്പം ഹാഡിന് ചേര്‍ന്നതോടെ ഓസ്ട്രേലിയ വീണ്ടും മുന്നേറി. എന്നാല്‍ സ്കോര്‍ 427-ല്‍ എത്തിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന ക്ലാര്‍ക്ക് മടങ്ങി. 187 റണ്‍സെടുത്ത ക്ലാര്‍ക്കിനെ ബ്രോഡ് ക്ലീന്‍ ബൗള്‍ഡാക്കി. ബ്രോഡിന്റെ 200-ാം ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്. മൂന്ന് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഏഴാം വിക്കറ്റും ഓസീസിന് നഷ്ടമായി. ഒരു റണ്‍സെടുത്ത സിഡിലിനെ സ്വാന് ബൗള്‍ഡാക്കി. ഏഴാം വിക്കറ്റില്‍ ഹാഡിനും സ്റ്റാര്‍ക്കും ചേര്‍ന്ന് സ്കോര്‍ 527 റണ്‍സിലെത്തിച്ചതോടെ ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്ക് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി 159 റണ്‍സ് വഴങ്ങി ഗ്രെയിം സ്വാന് 5 വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: