എരുമേലി: കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് എരുമേലി ദേവസ്വം വലിയമ്പലത്തിലെ കടവ് വൃത്തിയാക്കണമെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം ആവശ്യപ്പെട്ടു.
അമ്പലംതോട്ടില് നിറയെ ചപ്പുചവറുകളും ചെളിയുമായി നിറഞ്ഞിരിക്കുകയാണ്. മഴക്കാലത്ത് ഒഴുകിവന്ന് ദിവസങ്ങളായി കിടക്കുന്ന മാലിന്യങ്ങള്‍ തോട്ടില്‍ അടിഞ്ഞു കിടക്കുകയാണ്.
ആയിരക്കണക്കിന് വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന കടവ് അടിയന്തിരമായി വൃത്തിയാക്കണമെന്ന് സേവാസംഘം ശാഖാ പ്രസിഡന്റ് അനിയന് എരുമേലി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: