ലക്കനൗ: മണല്‍ മാഫിയയ്ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത ദുര്‍ഗാ ശക്തി നാക്പാല് കുറ്റാക്കാരിയല്ലെന്ന് കളക്ടര്‍. ശനിയാഴ്ച്ചയാണ് ഗൗതംബുദ്ധ് നഗറിലെ അസിസ്റ്റന്റ് കളക്ടറായ ദുര്‍ഗയെ സസ്പെന്‍ഡ് ചെയ്തത്.
ആരാധനാലയത്തിലുള്ള അനധികൃത മതില് പൊളിച്ചതാണ് സര്‍ക്കാര്‍ കാരണമായി പറഞ്ഞത്. എന്നാല്‍ മണല്‍മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും നിരവധി ലോറികള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ദുര്‍ഗ മണല്‍ മാഫിയകളുടെ ശത്രുവായത്.
തുടര്‍ന്ന് രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് ദുര്‍ഗയെ യുപി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ദുര്‍ഗയുടെ സസ്പെന്ഷന് വലിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയു എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: