ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 70 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധനവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്ധനവില അവലോകനം ചെയ്യാന്‍ ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗമാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഡീസലിന് മാസം തോറും 50 പൈസ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കമ്പനികള്‍ക്ക് അധികാരം നല്‍കിയിരുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോര്‍ഡ് നിലയില്‍ ഇടിഞ്ഞതോടെയാണ് പെട്രോള്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: