അര്‍ജന്റീന: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചതിനാണ് മറഡോണക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയതത്. ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്. മറഡോണയുടെ പിതാവിന്റെ വീടിന് മുന്നില്‍ കാത്തു നിന്ന തന്നെ ഓടിയെത്തി തൊഴിക്കുകയായിരുന്നുവെന്നാണ് ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖിന്റെ പരാതി.
ഭ്രാന്തനെ പോലെ ഓടിയെത്തിയ മറഡോണ ഒരു ഫ്രീകിക്ക് എടുക്കും വിധമാണ് തന്നെ അക്രമിച്ചതെന്നാണ് എന്റിഖ് പൊലീസില്‍ പരാതി നല്‍കിയത്. എന്തായാലും പൊലീസ് അധികൃതര്‍ മറഡോണയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.
മാധ്യമങ്ങള്‍ തന്നെ സദാ പിന്തുടരുന്നെന്ന് പലപ്പോഴും മറഡോണ പരാതി പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മറഡോണ ഇതിന് മുമ്പും അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 1994ല്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെ നിറയൊഴിച്ചതിന് മറഡോണയെ ശിക്ഷിച്ചിരുന്നു.
മെയ് മാസത്തില്‍ വിമാനതാവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന മറഡോണയുടെ കാര്‍ പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക നേരെ താരം കല്ലെറ് നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: