പള്ളുരുത്തി: തോപ്പുംപടി ബിഒടി പാലത്തിലെ ടോള്‍ പിരിവ് കാലാവധി നീട്ടിക്കൊടുത്ത സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ബിജെപി കൊച്ചി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബിഒടി പാലത്തിന് സമീപം ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. സമരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എന്‍.എസ്.സുമേഷ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമള പ്രഭു, കൊച്ചി പുനര്‍നിര്‍മ്മാണ സമിതി ചെയര്മാന് കെ.ജെ.പോള്‍, ബിജെപി ജില്ലാ നേതാക്കളായ സഹജ ഹരിദാസ്, പി.ബി.സുജിത്ത്, എന്‍.എല്‍.ജെയിംസ്, പശ്ചിമകൊച്ചി പുനര്‍നിര്‍മ്മാണ സമിതി ഭാരവാഹികളായ സക്കറിയ ഫെര്‍ണാണ്ടസ്, കെ.എച്ച്.ഖാലിദ്, കെ.ജെ.തങ്കച്ചന്, സി.സി.ശ്രീവത്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: