തൃപ്പൂണിത്തുറ: ചോറ്റാനിക്കര നാരായണമാരാര്‍ സ്കമാരക വാദ്യകലാരത്ന സുവര്‍ണ്ണ മുദ്ര പുരസ്ക്കാരം തായമ്പകവിദ്വാന്‍ പോരൂര്‍ ഉണ്ണികൃഷ്ണന് സമ്മാനിച്ചു. 1964ല്‍ മലപ്പുറം പോരൂര്‍ ഞെരളത്ത് പൊതുവാട്ടില്‍ ജനിച്ച ഉണ്ണികൃഷ്ണന് 9-ാം വയസ്സുമുതല്‍ ഇടയ്ക്കാ, ചെണ്ട, തിമില എന്നിവ അച്ഛന് കൃഷ്ണന് മാരാരില്‍ നിന്നും പഠിച്ചു. രാമമംഗലം രാമവാര്യരാണ് തിമില അഭ്യസിപ്പിച്ചത്. തുടര്‍ന്ന് പോരൂര്‍ സഹോദരന്മാര് ഇരട്ട തായമ്പകയ്ക്ക് പ്രശസ്തരായി . ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്, മൊറോക്കോ, നോര്‍വേ, ബ്രസീല്‍ തുടങ്ങിയ വിദേശരാദ്യങ്ങളില് തായമ്പക, പഞ്ചവാദ്യം എന്നീവ അവതരിപ്പിച്ചിട്ടുണ്ട്. പല്ലാവൂര്‍ പ്രതിഭാ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചു. പ്രമീള ഭാര്യയും, ശ്രീലക്ഷ്മി, ശ്രീജിത്ത് മക്കളും പോരൂര്‍ ഹരിദാസ് സഹോദരനുമാണ്.
ചോറ്റാനിക്കര എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന ചടങ്ങില്‍ പുലിയന്നൂര്‍ തന്ത്രി സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് സുവര്‍ണ്ണ മുദ്രാ സമര്‍പ്പണം നടത്തി. സമ്മേളനം സംസ്ഥാന ദേവസ്വം, കൃഷി, റവന്യൂ സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര ദേവസ്വം അസി കമ്മീഷണര്‍ എ.സി.സജയ് അദ്ധ്യക്ഷത വഹിച്ചു. തിരക്കഥകൃത്ത് കെ.ഗിരീഷ് കുമാര്‍, ഡോ.പി.ബാലചന്ദ്രന്, കോരമ്പത്ത് ഗോപിനാഥന്, ജയകൃഷ്ണന് തൃശൂര്‍, പഞ്ചായത്തംഗം കെ.കൊച്ചനിയന് സത്യന് നാരായണമാരാര്‍, സുഭാഷ് നാരായണമാരാര്‍, പെരുവനം കുട്ടന്മാരാര്, ഡോ.എസ്.കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്യുനിശ്ശേരി അനിയന് മാരാര്‍, കുട്ടനെല്ലൂര്‍ രാജന്‍മാരാര്‍, അരിക്കുഴ കൃഷ്ണന്കുട്ടിമാരാര്, ഊരമന വേണുമാരാര്‍, കീഴില്ലം ഗോപാലകൃഷ്ണ മാരാര്‍, വെള്ളാരപ്പിള്ളി കുട്ടന് മാരാര്‍ ചോറ്റാനിക്കര മുരളീധരമാരാര്‍, ചേരാനെല്ലൂര്‍ മുരളീധരമാരാര്‍ പല്ലശ്ശന മുരളീധരമാരാര്‍, ഊരമന അജീതന്‍ മാരാര്‍, മറ്റൂര്‍ വേണുഗോപാലമാരാര്‍, വാരപ്പെട്ടിചന്ദ്രമാരാര്, തീരുമറയൂര് വിജയന്‍മാരാര്‍ എന്നീ 13 തീമില വാദനകലാകാരന്മാര്ക്ക് യോഗത്തില്‍ പുരസ്ക്കാര സമര്‍പ്പണം നടന്നു.
13-ാമത് ചോറ്റാനിക്കരനാരായണമാരാര് സ്മാരക സമ്മേളനത്തോടനുബന്ധിച്ച് ചാലക്കുടി ജൂനിയര്‍ നാരായണന് നമ്പീശന് നേതൃത്വം നല്കിയ പഞ്ചമദ്ദളകേളിയും ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ചോറ്റാനിക്കര സത്യന്-സുഭാഷ് സഹോദരങ്ങളുടെ മേജര്‍ സെറ്റ് പഞ്ചവാദ്യവും ദീപാരധനയ്ക്കുശേഷം പോരൂര്‍ ഉണ്ണികൃഷ്ണന്, മട്ടന്നൂര്‍ ഉദയന്‍നമ്പൂതിരി, കല്ലൂര്‍ ഉണ്ണികൃഷ്ണന് എന്നിവരുടെ തൃത്തായമ്പകയും നടന്നു. ക്ഷേത്ര നടപ്പുരയില്‍ നടന്ന തായമ്പക മേള വാദ്യപ്രേമികളെ ആവേശത്തില്‍ ആറാടിച്ചു. മൂന്നു യുവകലാകാരന്മാരും ഒന്നിച്ചു ചേര്‍ന്ന അപൂര്‍വ്വത കാണാന്‍ ഒട്ടേറെ വാദ്യപ്രേമികളും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: