കോതമംഗലം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിപ്പിള്ളി തിരുമടക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിടവൂര്‍ ശ്രീ അന്നപൂര്‍ണേശ്വരി ദേവി ക്ഷേത്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാലദിന-ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയുടെ സ്വാഗതസംഘം രൂപീകരിച്ചു.
തിരുമടക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തില്‍ നടന്ന യോഗത്തില്‍ പി.പി.സജീവ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സാമുദായിക സംഘടന പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതി സെക്രട്ടറി എം.കെ.അനീഷ് ആമുഖ പ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി കെ.വിജയകുമാര്‍, പിടവൂര്‍ അന്നപൂര്‍ണ ദേവി ക്ഷേത്രം പ്രസിഡന്റ് പി.കെ.പൊന്നപ്പന്, എം.കെ.രാമകൃഷ്ണന്, സി.ആര്.നാരായണന് എന്നിവര്‍ സംസാരിച്ചു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കുട്ടികളുടെ കലാമത്സരങ്ങളും പിടവൂര്‍ ശ്രീ അന്നപൂര്‍ണേശ്വരി ദേവി ക്ഷേത്രാങ്കണത്തില്‍ നിന്നും തിരുമടക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്രയും നടത്തുവാന്‍ തീരുമാനിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി കെ.വിജയ കുമാര്‍, പി.കെ.പൊന്നപ്പന് (രക്ഷാധികാരികള്‍), പി.പി.സജീവ് (പ്രസിഡന്റ്), അജിത് രാഘവന് (വൈസ് പ്രസിഡന്റ്) എം.കെ.അനീഷ് (ആഘോഷപ്രമുഖ്), മനു ഗോപി (സഹ ആഘോഷപ്രമുഖ്), അനു രവീന്ദ്രന് (ഖജാന്‍ജി), എം.കെ. രാമകൃഷ്ണന് (പ്രചാര്‍ പ്രമുഖ്), പി.സി.ബാലന്, സി.ആര്.നാരായണന്, വി.കെ.കിഷോര്‍, ആര്.രഞ്ജിത്, നിധി ചന്ദ്രന്, അഖില്‍ ചന്ദ്രന്, അഖില്‍ സുബ്രഹ്മണ്യന്, മിഥുന് ശശി തുടങ്ങിയവരടങ്ങുന്ന സ്വാഗത സംഘം തെരഞ്ഞെടുത്തു.
തൃക്കാരിയൂര്‍ മഹാദേവബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കായുള്ള സ്വാഗതസംഘം രൂപീകരിച്ചു. തൃക്കാരിയൂര്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ ടി.കെ.പ്രസാദ് അദ്ധ്യക്ഷനായി. യോഗം ബ്ലോക്ക് പഞ്ചായത്തംഗം പി.പി.തങ്കപ്പന് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 27ന് ഗോപൂജ, ഉറിയടി കലാകായിക മത്സരങ്ങള്‍ എന്നിവയും 28ന് വൈകിട്ട് ചിറളാട്, ഐരൂര്‍പ്പാടം, ഹൈക്കോര്‍ട്ട് കവല, ആയക്കാട്, തുളുശ്ശേരിക്കവല, ഗ്രാമം, തടത്തിക്കവല എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രങ്കണത്തില്‍ എത്തിമഹാശോഭായാത്ര നടത്തുവാനും തീരുമാനിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ഗുരുശ്രീ ഡോ.ഗോവിന്ദന് നമ്പൂതിരി, പി.പി.തങ്കപ്പന്, എന്‍.രവീന്ദ്രന് (രക്ഷാധികാരികള്‍), ടി.കെ.പ്രസാദ് (അദ്ധ്യക്ഷന്‍), സുരേഷ്, മാങ്കുളം സുരേഷ് നമ്പൂതിരി (ഉപാദ്ധ്യക്ഷന്മാര്), ഇ.കെ.അജിത്കുമാര്‍ (ജന.സെക്രട്ടറി), വി.എ.ശശി, ആനന്ദന് ഐരൂര്‍പ്പാടം, മനോജ് കാവനാല്‍ (ജോ.സെക്രട്ടറി) എം.കെ.ഹരിശ്ചന്ദ്രന് (ആഘോഷപ്രമുഖ്), പി.എ.രാജേഷ് (സഹ.ആഘോഷപ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: